1988 മുതല്‍ ഗബ്ബയില്‍ തോല്‍വി അറിയാത്ത ഓസ്‌ട്രേലിയ, 2003ലെ ഗാംഗുലി-ലക്ഷ്മണ്‍ കൂട്ടുകെട്ട് പോലൊന്ന് തേടി ഇന്ത്യ

പരിക്ക് അലട്ടുന്നതിന് ഒപ്പം ഗബ്ബയിലെ ഓസ്‌ട്രേലിയയുടെ കണക്കുകളും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്
രവി ശാസ്ത്രി, രഹാനെ/ഫോട്ടോ: എപി
രവി ശാസ്ത്രി, രഹാനെ/ഫോട്ടോ: എപി

ബ്ബയിലെ അവസാന ടെസ്റ്റ് പരമ്പര വിജയിയെ നിര്‍ണയിക്കുമ്പോള്‍ സമ്മര്‍ദം കൂടുതല്‍ ഇന്ത്യന്‍ ക്യാംപിലാണ്. പരിക്ക് അലട്ടുന്നതിന് ഒപ്പം ഗബ്ബയിലെ ഓസ്‌ട്രേലിയയുടെ കണക്കുകളും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.

1988ലാണ് ഓസ്‌ട്രേലിയ അവസാനമായി ഗബ്ബയില്‍ ഒരു ടെസ്റ്റ് തോല്‍ക്കുന്നത്. അതിന് ശേഷം 24 വട്ടം ഓസ്‌ട്രേലിയ ഇവിടെ ജയിച്ചു. സമനിലയിലായത് ഏഴ് ടെസ്റ്റ്. ഗബ്ബയിലെ ഇന്ത്യയുടെ റെക്കോര്‍ഡോ? ഗബ്ബയില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. ആറ് ടെസ്റ്റുകളാണ് ഇവിടെ ഇന്ത്യ കളിച്ചത്. അതില്‍ അഞ്ചിലും തോറ്റു.

2014ലാണ് ഗബ്ബയില്‍ ഇന്ത്യ അവസാനമായി കളിച്ചത്. അന്ന് നാല് വിക്കറ്റിന് ഇന്ത്യ തോറ്റു. 2003ലാണ് ഗബ്ബയിലെ ഇന്ത്യയുടെ ഏറ്റവും ഭേദപ്പെട്ട പ്രകടനം വന്നത്. അന്ന് ഗാംഗുലിയുടെ സംഘം ഇവിടെ സമനില പിടിച്ചു. അന്ന് മഴ രസംകൊല്ലിയായി എത്തിയ ടെസ്റ്റില്‍ 323 റണ്‍സ് ആണ് ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ കണ്ടെത്തിയത്. ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ കോച്ച് ലാംഗര്‍ അന്ന് സെഞ്ചുറി നേടി.

ഗാംഗുലി-ലക്ഷ്മണ്‍ സഖ്യത്തിന്റെ കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ 409 റണ്‍സ് കണ്ടെത്തി. ഓസ്‌ട്രേലിയക്കെതിരായ ഗാംഗുലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയായിരുന്നു അത്. രണ്ടാം ഇന്നിങ്‌സില്‍ 284 റണ്‍സില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ബാക്കി 16 ഓവറില്‍ ഇന്ത്യക്ക് മുന്‍പില്‍ വെച്ചത് 199 റണ്‍സ്. ആദ്യമായി ഗബ്ബയില്‍ തോല്‍ക്കാതെ ഇന്ത്യ കളി അവസാനിപ്പിച്ചു.

2014ല്‍ ഗബ്ബയിലേക്ക് എത്തിയപ്പോള്‍ ബാറ്റിങ് മികവ് കാണിക്കാന്‍ രഹാനെയ്ക്ക് കഴിഞ്ഞിരുന്നു. 81 റണ്‍സ് ആണ് രഹാനെ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. മുരളി വിജയി സെഞ്ചുറിയും നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 408ന് ഓസ്‌ട്രേലിയ നല്‍കിയ മറുപടി 505 റണ്‍സ്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് പിഴച്ചു. 224ന് ഓള്‍ഔട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com