ഹനുമ വിഹാരിയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ അജിൻക്യ രഹാനെ/ ട്വിറ്റർ
ഹനുമ വിഹാരിയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ അജിൻക്യ രഹാനെ/ ട്വിറ്റർ

''സെഞ്ചുറിയേക്കാള്‍ മികച്ചതാണ് ആ 23 റണ്‍സ്; സിഡ്‌നി ടെസ്റ്റിന് ശേഷം രഹാനെ പറഞ്ഞു''

വിന്‍ഡിസിന് എതിരെ താന്‍ നേടിയ സെഞ്ചുറിയേക്കാള്‍ വിലമതിക്കുന്നതാണ് സിഡ്‌നിയിലെ 23 റണ്‍സ് എന്ന രഹാനെ പറഞ്ഞതായി ഹനുമാ വിഹാരി

ചെന്നൈ: വിന്‍ഡിസിന് എതിരെ താന്‍ നേടിയ സെഞ്ചുറിയേക്കാള്‍ വിലമതിക്കുന്നതാണ് സിഡ്‌നിയിലെ 23 റണ്‍സ് എന്ന രഹാനെ പറഞ്ഞതായി ഹനുമാ വിഹാരി. സിഡ്‌നി ടെസ്റ്റില്‍ സമനില പിടിക്കാന്‍ ഇന്ത്യയെ തുണച്ചത് വിഹാരിയുടെ പ്രതിരോധമായിരുന്നു.

രാഹുല്‍ ദ്രാവിഡിന്റെ ജന്മദിനമായിരുന്നു അന്ന്. സിഡ്‌നിയിലെ എന്റെ പ്രയത്‌നത്തെ അഭിനന്ദിച്ച് അദ്ദേഹം സന്ദേശം അയച്ചു. ഇതിഹാസങ്ങളാണ് അവര്‍. അവര്‍ നമ്മുടെ സംഭാവനയെ അഭിനന്ദിക്കുമ്പോള്‍ അത് സന്തോഷം നല്‍കുന്നു. ടീമിനുള്ളില്‍ രഹാനെ പറഞ്ഞത് വിന്‍ഡിസിലെ സെഞ്ചുറിയേക്കാള്‍ മികച്ച ഇന്നിങ്‌സ് സിഡ്‌നിയിേേലത് ആണെന്നാണ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിഹാരി പറഞ്ഞു.

കണക്കുകളില്‍ കാര്യമില്ല. സാഹചര്യത്തിന് അനുസരിച്ച് കളിക്കുകയാണ് വേണ്ടത്. സിഡ്‌നി ഇന്നിങ്‌സിന് ശേഷം രണ്ട് ദിവസത്തോളം എനിക്ക് ഉറങ്ങാനായില്ല. ഒന്ന് പരിക്കിന്റെ വേദന കൊണ്ടും, പിന്നെ സന്തോഷം കൊണ്ടും. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അത്ര സന്തോഷമാണ്. വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്ന് ലഭിച്ച സന്ദേശങ്ങള്‍ വളരെ പ്രിയപ്പെട്ടതാണ്.

സിഡ്‌നി ടെസ്റ്റില്‍ ബാറ്റ് ചെയ്യവെയാണ് വിഹാരിക്ക് പരിക്കേറ്റത്. എന്നാല്‍ അശ്വിനൊപ്പം ചേര്‍ന്ന് ടെസ്റ്റ് സമനിലയിലേക്ക് വിഹാരി എത്തിച്ചു. പരിക്കിനെ തുടര്‍ന്ന് ഗബ്ബ ടെസ്റ്റ് കളിക്കാന്‍ കഴിയാതിരുന്ന വിഹാരി ഇനി റിഹാബിലിറ്റേഷനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്കാവും പോവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com