കിരീടം ഉയര്‍ത്തിയാല്‍ 250 കോടി സമ്മാന തുക, കൂറ്റന്‍ ബോണസ് കാത്തിരിക്കുന്നത് ഇംഗ്ലണ്ട് ടീമിനെ

കിരീടം ഉയര്‍ത്തിയാല്‍ ഇവിടെ കൂറ്റന്‍ ബോണസ് തുക കാത്തിരിക്കുന്നത് സൗത്ത്‌ഗേറ്റിന്റെ 23 അംഗ ഇംഗ്ലണ്ട് ടീമിനേയും
ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍
ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുക എന്ന ലക്ഷ്യം കൂടി മുന്‍പില്‍ വെച്ചാണ് ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം യൂറോ കപ്പ് സാധ്യമായത്. 250 കോടി രൂപയാണ് യൂറോ കപ്പ് ഉയര്‍ത്തുന്ന ടീമിനെ കാത്തിരിക്കുന്നത്. കിരീടം ഉയര്‍ത്തിയാല്‍ ഇവിടെ കൂറ്റന്‍ ബോണസ് തുക കാത്തിരിക്കുന്നത് സൗത്ത്‌ഗേറ്റിന്റെ 23 അംഗ ഇംഗ്ലണ്ട് ടീമിനേയും. 

യൂറോ കപ്പിലേക്ക് യോഗ്യത നേടിയപ്പോള്‍ തന്നെ ടീമുകള്‍ 82 കോടി രൂപ ഉറപ്പിച്ചു. അവസാന 16ലേക്ക് യോഗ്യത നേടിയപ്പോള്‍ 1.29 മില്യണ്‍ പൗണ്ടാണ് ഓരോ ടീമിനും ലഭിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന ടീമുകള്‍ക്ക് 2.15 മില്യണ്‍ പൗണ്ട് വീതം. സെമി ഫൈനലില്‍ എത്തുന്ന ടീമുകള്‍ക്ക് 3.44 മില്യണ്‍ പൗണ്ട് ലഭിക്കും. കപ്പുയര്‍ത്തുന്ന ടീമിന് 6.88 മില്യണ്‍ പൗണ്ടും റണ്ണേഴ്‌സ് അപ്പിന് 4.3 പൗണ്ടുമാണ് ലഭിക്കുക. 

രണ്ട് കോടി രൂപയ്ക്കടുത്താണ്‌  ഓരോ ഇംഗ്ലണ്ട് താരത്തിനും കിരീടം നേടിയാല്‍ ബോണസായി ലഭിക്കുക. 1966ന് ശേഷം പ്രധാന കിരീടങ്ങളിലേക്ക് ഇംഗ്ലണ്ടിന്റെ കൈകളെത്തിയിട്ടില്ല. എന്നാല്‍ 55 വര്‍ഷത്തെ കിരീട വളര്‍ച്ച അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞാല്‍ കളിക്കാരുടെ കിറ്റ് ആന്‍ഡ് ബൂട്ട് ഡീല്‍സിലൂടെ വന്‍ തുകയാണ് ബോണസായി ഇവരെ കാത്തിരിക്കുന്നത്. 

യൂറോ കിരീടത്തിലേക്ക് എത്താന്‍ മൂന്ന് ജയം കൂടി മാത്രമാണ് ഇംഗ്ലണ്ടിന് ഇനി വേണ്ടത്. പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയെ തോല്‍പ്പിച്ചത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. ക്വാര്‍ട്ടറില്‍ ഉക്രെയ്‌നാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 

കളിച്ച മത്സരങ്ങള്‍, നേടിയ ഗോളുകള്‍ എന്നിവ അനുസരിച്ച് ഇംഗ്ലണ്ട് താരങ്ങളുടെ ബോണസ് തുക വ്യത്യാസപ്പെട്ടിരിക്കും. കൊമേഴ്ഷ്യല്‍ ഡീലുകള്‍ക്ക് പുറമെയാണ് ഈ ഓഫ് ദി ഫീല്‍ഡ് കരാറുകളിലൂടെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കൂറ്റന്‍ തുക ലഭിക്കുന്നത്. ഒരു കോടിക്കും രണ്ട് കോടിക്കും ഇടയിലുള്ള തുകയാണ് കളിക്കാര്‍ക്ക് ബോണസായി ലഭിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com