'ദേശിയ ടീമില്‍ കളിക്കരുതെന്ന് നിങ്ങള്‍ പറഞ്ഞില്ലേ?' 3 വര്‍ഷത്തിന് ശേഷം ഗോള്‍, തള്ളിപ്പറഞ്ഞവര്‍ക്ക് മറുപടിയും

'ഒരുപാട് പേര്‍ ഞങ്ങളെ വിമര്‍ശിച്ചു. ദേശിയ ടീമിലേക്ക് മടങ്ങി വരരുത് എന്ന് ആവശ്യപ്പെട്ടു'
കോപ്പ അമേരിക്ക ഫൈനലില്‍ ഗോള്‍ നേടുന്ന ഏയ്ഞ്ചല്‍ ഡി മരിയ/ഫോട്ടോ: ട്വിറ്റര്‍
കോപ്പ അമേരിക്ക ഫൈനലില്‍ ഗോള്‍ നേടുന്ന ഏയ്ഞ്ചല്‍ ഡി മരിയ/ഫോട്ടോ: ട്വിറ്റര്‍

വിടേക്ക് എത്തുന്നതാണ് ഞങ്ങള്‍ സ്വപ്‌നം കണ്ടത്. ഞങ്ങള്‍ പൊരുതി. ഒരുപാട് പേര്‍ ഞങ്ങളെ വിമര്‍ശിച്ചു. ദേശിയ ടീമിലേക്ക് മടങ്ങി വരരുത് എന്ന് ആവശ്യപ്പെട്ടു...കോപ്പ അമേരിക്ക കിരീടത്തില്‍ അര്‍ജന്റീന മുത്തമിട്ടതിന് പിന്നാലെ കളിയിലെ ഏക ഗോള്‍ സ്‌കോറര്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ വാക്കുകള്‍ ഇങ്ങനെ...

21ാം മിനിറ്റില്‍ ലോദിയുടെ പിഴവില്‍ നിന്ന് വീണുകിട്ടിയ സുവര്‍ണാവസരത്തില്‍ പിഎസ്ജി മുന്നേറ്റ നിര താരത്തിന് കാലിടറാതിരുന്നതോടെയാണ് 28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കാത്തിരിപ്പ് അവസാനിച്ചത്. ഡി മരിയ അര്‍ജന്റീനക്കായി ഗോള്‍വല കുലുക്കുന്നതാവട്ടെ മൂന്ന് വര്‍ഷത്തിന് ശേഷവും. 

2018 ലോകകപ്പില്‍ ഫ്രാന്‍സിനെതിരെയാണ് അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ മരിയ അവസാനമായി ഇതിന് മുന്‍പ് ഗോള്‍വല കുലുക്കിയത്. അന്ന് 2-4ന് അര്‍ജന്റീന തോല്‍വിയിലേക്ക് വീണു. 13 മത്സരങ്ങളില്‍ ഗോള്‍ വല കുലുക്കാന്‍ കഴിയാതെ നിന്നിരുന്ന മരിയ ഫുട്‌ബോള്‍ ലോകം ഒരിക്കലും മറക്കാത്ത ഗോളിലൂടെ തിരിച്ചെത്തി. 

2004ന് ശേഷം കോപ്പ അമേരിക്ക ഫൈനലില്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരവുമായി ഏയ്ഞ്ചല്‍ ഡി മരിയ. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും മാന്‍ ഓഫ് ദി മാച്ചാവുന്ന ആദ്യ താരവുമായി ഇവിടെ മരിയ. 

ഏഴ് വര്‍ഷം മുന്‍പ് 2014 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ കിരീടം ചൂടിയപ്പോഴും മാന്‍ ഓഫ് ദി മാച്ച് മരിയയായിരുന്നു. അന്ന് ഗോള്‍ സ്‌കോര്‍ ചെയ്തില്ലെങ്കിലും കളം നിറഞ്ഞാണ് മരിയ നേട്ടം കൊയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com