'ക്രിക്കറ്റ് കളിക്കാരേക്കാള്‍ കൂടുതല്‍ ഗുസ്തിക്കാരാണ്'; പാക് ടീമിനെ വിമര്‍ശിച്ച് ആഖിബ് ജാവേദ്

ക്രിക്കറ്റ് കളിക്കാരേക്കാള്‍ ഗുസ്തിക്കാരാണ് പാകിസ്ഥാന്റെ ദേശിയ ടീമിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കറാച്ചി: പാകിസ്ഥാന്റെ ടി20 ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ സീമര്‍ ആഖിബ് ജാവേദ്. ക്രിക്കറ്റ് കളിക്കാരേക്കാള്‍ ഗുസ്തിക്കാരാണ് പാകിസ്ഥാന്റെ ദേശിയ ടീമിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

എന്താണ് ചെയ്യുന്നത് എന്നോ എതാണ് തങ്ങളുടെ വഴിയെന്നോ അവര്‍ക്ക് അറിയില്ല. ടി20 ടീമില്‍ ക്രിക്കറ്റ് കളിക്കാരേക്കാള്‍ കൂടുതല്‍ ഗുസ്തിക്കാരെയാണ് എനിക്ക് കാണാനാവുന്നത്. ഷര്‍ജീല്‍ ഖാന്‍, അസം ഖാന്‍, സൊഹയ്ബ് മഖ്‌സൂദ് എന്നി കളിക്കാരുടെ ഫിറ്റ്‌നസിനെ ചൂണ്ടി ചോദ്യം ഉയരുന്നുണ്ട്, ആഖിബ് ജാവേദ് പറഞ്ഞു. 

സമാനതകള്‍ ഉള്ള, ഒരു പൊസിഷനില്‍ മാത്രം ഇണങ്ങുന്ന വിധമുള്ള ഒരുപാട് കളിക്കാരെ പാക് ടീമിനെ നോക്കിയാല്‍ കാണാനാവും. ഇങ്ങനെയാണോ മുന്‍പോട്ട് പോവേണ്ടത്? പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്രകടനം നോക്കിയാണ് സൊഹയ്ബിനെ പാക് ദേശിയ ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത് എന്നും അദ്ദേഹം വിമര്‍ശിച്ചു. 

പാകിസ്ഥാന്‍ ടി20 ടീം താരങ്ങള്‍ക്ക് രാജ്യാന്തര ക്രിക്കറ്റിന് വേണ്ട ഫിറ്റ്‌നസ് കണ്ടെത്താനാവാത്തതില്‍ ഊന്നിയാണ് മുന്‍ സീമറുടെ പ്രധാന വിമര്‍ശനം. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ വ്യക്തമായ കാഴ്ചപ്പാട് ഇംഗ്ലണ്ടിന് ഉണ്ടെന്നും ഏത് സാഹചര്യത്തിലും മികച്ച റണ്‍റേറ്റ് നിലനിര്‍ത്താനാവുന്നതാണ് അവരുടെ ജയത്തിന് പിന്നിലെന്നും പാക് മുന്‍ സീമര്‍ പറയുന്നു. 

നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് പാകിസ്ഥാന്‍ ടീം. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 3-0ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ഇനി മൂന്ന് ടി20കളുടെ പരമ്പരയാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com