'എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കാനാവില്ല', ഋഷഭ് പന്തിനെ പിന്തുണച്ച് സൗരവ് ഗാംഗുലി

കോവിഡ് പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മാസ്‌ക് ധരിക്കാതെ വെംബ്ലിയില്‍ ജര്‍മനി-ഇംഗ്ലണ്ട് മത്സരം കാണാനെത്തിയതെല്ലാം ചൂണ്ടിയാണ് അധിക്ഷേപങ്ങള്‍. ഈ സമയം ഋഷഭ് പന്തിനെ പിന്തുണച്ച് എത്തുകയാണ് സൗരവ് ഗാംഗുലി. 

എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക പ്രായോഗികമല്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് പറയുന്നത്. ഇംഗ്ലണ്ടില്‍ യൂറോയും വിംബിള്‍ഡണും നടന്നത് നമ്മള്‍ കണ്ടു. അവിടെ നിയമങ്ങള്‍ മാറിയിട്ടുണ്ട്. കളിക്കാര്‍ അവധിയിലായിരുന്നു. അവിടെ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക സാധ്യമല്ലെന്നും ഗാംഗുലി പറഞ്ഞു.

വെംബ്ലിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യൂറോ കാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കാണുന്ന ചിത്രങ്ങള്‍ പന്ത് പങ്കുവെച്ചിരുന്നു. ഇതില്‍ മാസ്‌ക് ധരിക്കാതെയാണ് പന്തിനെ കാണാനാവുന്നത്. കോവിഡ് പോസിറ്റീവായി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ മാസ്‌ക് ധരിക്കാതെ നിരുത്തരവാദപരമായി പെരുമാറിയെന്ന് ആരോപിച്ചാണ് പന്തിന് നേര്‍ക്ക് അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്. 

ജൂലൈ ഏഴിന് പന്തിന് കോവിഡ് പോസിറ്റീവായതായാണ് സൂചന. തൊണ്ടവേദനയെ തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ഫലം വന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്‍പ് പന്തിന് ഇന്ത്യന്‍് സംഘത്തിനൊപ്പം ചേരാനാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com