'ക്രിക്കറ്റ് ചരിത്രത്തെക്കുറിച്ച് ഒരു ബോധവുമില്ലേ?'- യശ്പാലിനെ അനുസ്മരിക്കാതെ ഇന്ത്യന്‍ ടീം; വിവാദം

'ക്രിക്കറ്റ് ചരിത്രത്തെക്കുറിച്ച് ഒരു ബോധവുമില്ലേ?'- യശ്പാലിനെ അനുസ്മരിക്കാതെ ഇന്ത്യന്‍ ടീം; വിവാദം
യശ്പാല്‍ ശര്‍മ/പിടിഐ
യശ്പാല്‍ ശര്‍മ/പിടിഐ

മുംബൈ: 1983ല്‍ കന്നി ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്ന യശ്പാല്‍ ശര്‍മ കഴിഞ്ഞ ആഴ്ചയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു യശ്പാലിന്റെ മരണം. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ഏകദിന പോരാട്ടം. മത്സരത്തില്‍ യശ്പാലിനെ അനുസ്മരിക്കാത്ത ഇന്ത്യന്‍ ടീമിന്റെ നടപടി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. 

മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം ജേഴ്‌സിയില്‍ കറുത്ത റിബണ്‍ പോലും ധരിക്കാതെ ഇറങ്ങിയതാണ് ഇപ്പോള്‍ ചോദ്യമുയര്‍ത്തിയിരിക്കുന്നത്. 'ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ താരമാണ് യശ്പാല്‍. നിലവിലെ ഇന്ത്യന്‍ ടീം അദ്ദേഹത്തോട് ആദരവ് കാണിച്ചില്ല. ക്രിക്കറ്റ് ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇക്കാര്യത്തില്‍ നിന്ന് തെളിയുന്നത്'- 83ലെ ലോകകപ്പില്‍ യശ്പാലിന്റെ കൂടെ കളിച്ച ബല്‍വിന്ദര്‍ സിങ് സന്ധു പ്രതികരിച്ചു. ടീമിന്റെ ഈ നടപടി തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

രാഹുല്‍ ദ്രാവിഡ് പരിശീലകനും സൗരവ് ഗാംഗുലി ബിസിസിഐ തലവനുമായിരിക്കുമ്പോള്‍ ഇങ്ങനെ സംഭവിച്ചത് അങ്ങേയറ്റത്തെ നിരാശ നല്‍കുന്നുവെന്ന് മുന്‍ മുംബൈ ക്യാപ്റ്റന്‍ മിലിന്ദ് റെജെ വ്യക്തമാക്കി. താരങ്ങള്‍ കറുത്ത റിബണ്‍ ധരിക്കാതെ ഇറങ്ങിയത് തന്നെ അമ്പരപ്പിച്ചെന്നും മിലിന്ദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com