ടെന്നീസ് കോര്‍ട്ടില്‍ വന്‍ അട്ടിമറി, നവോമി ഒസാക്ക മൂന്നാം റൗണ്ടില്‍ പുറത്ത് 

ഒളിംപിക്‌സ് ടെന്നീസില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമിഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: ഒളിംപിക്‌സ് ടെന്നീസില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി
ഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. വനിതാ വിഭാഗം സിംഗിള്‍സില്‍ മൂന്നാം റൗണ്ടില്‍ ചെക്ക് താരം മാര്‍ക്കേറ്റ അട്ടിമറി ജയം പിടിച്ചു. 

6-1,6-4നാണ് നയോമി ഒസാക്കയുടെ തോല്‍വി. ലോക റാങ്കിങ്ങില്‍ 41ാം സ്ഥാനത്ത് നില്‍ക്കുന്ന താരമാണ് ചെക്കിന്റെ മാര്‍ക്കേറ്റ. കഴിഞ്ഞ ദിവസം ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. 

സ്വന്തം മണ്ണില്‍ വെച്ച് ഒളിംപിക്‌സ് സ്വര്‍ണം എന്ന ഒസാക്കയുടെ സ്വപ്‌നമാണ് ഇവിടെ തകര്‍ന്നടിഞ്ഞത്. ടോക്യോ ഒളിംപിക്‌സിന്റെ ദീപം തെളിയിച്ചത്‌
ഒസാക്കയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com