'ഒരുമിച്ച് കളിക്കുന്നത് ആനന്ദിപ്പിക്കുന്നു', ന്യൂകാമ്പിൽ മെസിയുടെ കൂട്ട് തേടി അ​ഗ്യുറോ

മെസിക്കൊപ്പം കളിക്കുന്നത് ആനന്ദിപ്പിക്കുന്നതാണ്. അതിന് കഴിയുമെന്നാണ് പ്രതീക്ഷ
സെർജിയോ അ​ഗ്യുറോ/ഫോട്ടോ: ട്വിറ്റർ
സെർജിയോ അ​ഗ്യുറോ/ഫോട്ടോ: ട്വിറ്റർ

ബാഴ്സ: ബാഴ്സയിലേക്കുള്ള വരവ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മെസിക്കൊപ്പം ഒരുമിച്ച് കളിക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് സെർജിയോ അ​ഗ്യുറോ. മെസിക്കൊപ്പം കളിക്കുന്നത് ആനന്ദിപ്പിക്കുന്നതാണ്. അതിന് കഴിയുമെന്നാണ് പ്രതീക്ഷ,ബാഴ്സയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടതിന് പിന്നാലെ അ​ഗ്യുറോ പറഞ്ഞു. 

മെസി ഇവിടെ തുടരുമെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ തുടർന്നാണ് ക്ലബിന് വേണ്ടി ഞങ്ങളുടെ ഏറ്റവും മികവ് പുറത്തെടുക്കാൻ ശ്രമിക്കും, അ​ഗ്യുറോ പറഞ്ഞു. അ​ഗ്യുറോയുടെ വരവ് ബാഴ്സയിൽ തുടരാൻ മെസിയെ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല മെസിയുമായി പുതിയ കരാർ സംബന്ധിച്ച ചർച്ചകൾ ബാഴ്സ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. 

മെസിയുടെ പിതാവുമായി കരാർ പുതുക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ഇരുകൂട്ടരും ചർച്ചയിൽ സന്തുഷ്ടരാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ വന്നത്. അ​ഗ്യുറോയെ ടീമിലേക്ക് എത്തിച്ചത് ബാഴ്സയെ അഴിച്ചുപണിയുന്നതിന്റെ ഭാ​ഗമാണെന്നാണ് ക്ലബ് പ്രസിഡന്റ് ജോവാൻ ലപോർത പറഞ്ഞത്. മെസി ബാഴ്സയിൽ തുടരണം എന്നാണ് തങ്ങളുടെ ആ​ഗ്രഹം എന്ന് മെസിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ലാ ലീ​ഗയിൽ മൂന്നാം സ്ഥാനത്തായാണ് ബാഴ്സ സീസൺ അവസാനിപ്പിച്ചത്. ചാമ്പ്യൻസ് ലീ​ഗിൽ പിഎസ്ജിയോട് തോറ്റ് പുറത്തായി. യൂറോപ്യൻ സൂപ്പർ ലീ​ഗുമായി മുൻപോട്ട് പോകുന്നതിനാൽ യുവേഫയുടെ വിലക്കും ബാഴ്സയ്ക്ക് മേൽ വീഴാൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തേയും വലിയ ​ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡോടെയാണ് അ​ഗ്യുറോ ബാഴ്സയിലേക്ക് വരുന്നത്. 

260 ​ഗോളുകളാണ് സിറ്റിക്കായി അ​ഗ്യുറോയുടെ പേരിലുള്ളത്. 275 പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ നിന്ന് 184 ​ഗോളുകളും അക്കൗണ്ടിലുണ്ട്.നിലവിൽ കോപ്പ അമേരിക്കയാണ് അർജന്റീനിയൻ താരത്തിന് മുൻപിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com