ആദ്യ 8 മിനിറ്റിൽ രണ്ട് ​ഗോളടിച്ച് അർജന്റീന, ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ച് കൊളംബിയയുടെ സമനില കുരുക്ക്

അർജന്റീന-കൊളംബിയ മത്സരത്തിൽ നിന്ന്/ഫോട്ടോ: ട്വിറ്റർ
അർജന്റീന-കൊളംബിയ മത്സരത്തിൽ നിന്ന്/ഫോട്ടോ: ട്വിറ്റർ

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ​ഗോളോടെ അർജന്റീനക്കെതിരെ സമനില പിടിച്ച് കൊളംബിയ. മൂന്നാം മിനിറ്റിൽ തന്നെ റൊമേരോ ​ഫ്രീകിക്കിൽ നിന്ന് ​ഗോൾ കണ്ടെത്തി അർജന്റീനയ്ക്ക് മികച്ച തുടക്കം നൽകി. തന്റെ രണ്ടാമത്തെ മാത്രം രാജ്യാന്തര മത്സരത്തിന് ഇറങ്ങിയതായിരുന്നു റൊമേരോ. 

ചിലിക്കെതിരെ 1-1ന് സമനില വഴങ്ങിയ ടീമിൽ നിന്ന് 5 മാറ്റങ്ങളോടെയാണ് സ്കലോനി അർജന്റീനിയൻ സംഘത്തെ കൊളംബിയക്കെതിരെ ഇറക്കിയത്. ആദ്യ ​ഗോൾ പിറന്ന് അഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ അർജന്റീന ലീ​ഡ് 2-0 ആയി ഉയർ‌ത്തി. ലിയാൻഡ്രോ പരെഡെസ് കൊളംബിയൻ പ്രതിരോധനിര താരങ്ങളെ ഡ്രിബിൾ ചെയ്ത് വെട്ടിച്ച് ​ഗോൾ വല കുലുക്കുകയായിരുന്നു. 

ആദ്യ പകുതിയിൽ അർജന്റീന ആധിപത്യം പുലർത്തി. എന്നാൽ രണ്ടാം പകുതി തുടങ്ങുമ്പോഴേക്കും പരിക്കേറ്റ് ​ഗോൾകീപ്പർ എമിലിയാനോ മാർടിനെസ് ​ഗ്രൗണ്ട് വിട്ടു. 51ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അർജന്റീന ​ഗോൾ വഴങ്ങി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ​കൊളംബിയ സമനില ​ഗോൾ കണ്ടെത്തുകയും ചെയ്തതോടെ അർജന്റീന തുടരെ രണ്ടാം സമനില വഴങ്ങി. ഇതോടെ ലാറ്റിനമേരിക്കൻ ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ പോയിന്റ് ടേബിളിൽ അർജന്റീന രണ്ടാം സ്ഥാനത്തായി. ബ്രസീലാണ് അഞ്ചിൽ അഞ്ചിലും ജയിച്ച് ഒന്നാമത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com