ബോൾട്ടിന്റെ ഓപ്പണിങ് സ്പെൽ രോഹിത് ശർമ അതിജീവിച്ചാൽ പിന്നെ കാത്തിരിക്കുന്നത് മനോഹരമായ ട്രീറ്റ്: വീരേന്ദർ സെവാ​ഗ്

'ഓപ്പണറായതിന് ശേഷം മികവ് കാണിച്ചത് പോലെ രോഹിത്തിന് നന്നായി കൈകാര്യം ചെയ്യാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്'
രോഹിത് ശര്‍മ/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
രോഹിത് ശര്‍മ/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡൽഹി: കീവീസ് പേസ് നിരയിലെ ട്രെന്റ് ബോൾട്ട്-സൗത്തി സഖ്യം ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്ന് മുൻ താരം വീരേന്ദർ സെവാ​ഗ്. രണ്ട് വഴിയിലൂടേയും പന്തിൽ മൂവ്മെന്റ്സ് കണ്ടെത്താൻ സാധിക്കുന്ന അവർ പാർട്ണർഷിപ്പ് ബൗളിങ്ങിലും മികവ് കാണിക്കുന്നതായി സെവാ​ഗ് പറഞ്ഞു. 

ബോൾട്ട്-സെവാ​ഗ് കൊമ്പുകോർക്കൽ കാണാനാണ് എനിക്ക് ആകാംക്ഷ. ബോൾട്ടിന്റെ ഓപ്പണിങ് സ്പെൽ രോഹിത് അതിജീവിച്ച് നിലയുറപ്പിച്ചാൽ പിന്നെ നമ്മെ കാത്തിരിക്കുന്നത് ട്രീറ്റാവും, സെവാ​ഗ് പറഞ്ഞു. ​ഗംഭീര ബാറ്റ്സ്മാനാണ് രോഹിത്. 2014ൽ ഇം​ഗ്ലണ്ടിൽ രോഹിത് ടെസ്റ്റ് കളിച്ചിട്ടുണ്ട്. ഈ അടുത്ത് ഓപ്പണറായതിന് ശേഷം മികവ് കാണിച്ചത് പോലെ രോഹിത്തിന് നന്നായി കൈകാര്യം ചെയ്യാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഇം​ഗ്ലണ്ടിൽ ഇത്തവണ രോഹിത് റൺസ് സ്കോർ ചെയ്യുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല, സെവാ​ഗ് പറഞ്ഞു. 

മറ്റേതൊരു ഓപ്പണറേയും പോലെ ആദ്യ 10 ഓവർ സൂക്ഷിച്ച് കളിക്കണം. തന്റെ സ്ട്രോക്കുകളുടെ റേഞ്ച് പ്രദർശിപ്പിക്കാൻ രോഹിത്തിന് അവസരം ലഭിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, സെവാ​ഗ് പറഞ്ഞു. ഇന്ത്യൻ യുവതാരം ഋഷഭ് പന്ത് സ്വന്തം ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടതെന്നും ഇന്ത്യൻ മുൻ താരം ചൂണ്ടിക്കാണിക്കുന്നു. മുൻ ക്രിക്കറ്റർമാരും കമന്റേറ്റർമാരും എന്ത് പറയുന്നു എന്ന് ചിന്തിച്ച് ആകുലപ്പെടുകയല്ല ഋഷഭ് പന്ത് ചെയ്യേണ്ടത്. മറ്റാരേക്കാളും നന്നായി ഋഷഭ് പന്തിന്റെ ബാറ്റിങ് എന്താണെന്ന് പന്തിന് അറിയാം. 

വരുന്ന പന്ത് ഏതാണോ അതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. ഷോട്ട് കളിക്കാൻ പാകത്തിലുള്ള ഡെലിവറിയാണെങ്കിൽ ഷോട്ട് കളിക്കണം. പന്തിന്റെ സമീപിനത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നില്ല. നിലയുറപ്പിച്ചു കഴിഞ്ഞ് റൺസ് സ്കോർ ചെയ്ത് തുടങ്ങിയാൽ പിന്നെ ഒരു സെഷൻ കൊണ്ടെല്ലാം പന്തിന് കളിയുടെ ​ഗതി തിരിക്കാൻ കഴിയും, നമ്മളെല്ലാവരും കണ്ടതാണ് അത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com