'പരിക്കോടെ കളിച്ചത് തെറ്റായ തീരുമാനം'; ഇന്ത്യക്കെതിരെ കളിച്ചതിന്റെ കുറ്റബോധത്തില്‍ ഡേവിഡ് വാര്‍ണര്‍

പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും പുറത്ത് കടക്കുന്നതിന് മുന്‍പ് ഇന്ത്യക്കെതിരായ ടെസ്റ്റ് കളിച്ചത് തെറ്റായി പോയെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍
ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം
ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം

സിഡ്‌നി: പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും പുറത്ത് കടക്കുന്നതിന് മുന്‍പ് ഇന്ത്യക്കെതിരായ ടെസ്റ്റ് കളിച്ചത് തെറ്റായി പോയെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളാണ് വാര്‍ണര്‍ കളിച്ചത്. 

ആ ടെസ്റ്റുകള്‍ കളിക്കാനുള്ള തീരുമാനമെടുത്തത് ഞാന്‍ ആണ്. കളിക്കാന്‍ ഇറങ്ങി ടീമിനെ സഹായിക്കണം എന്ന് തോന്നി. എന്നാല്‍ പിന്നിലേക്ക് നോക്കുമ്പോള്‍ ഞാന്‍ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് തോന്നുന്നു. പരിക്കുമായി അവിടെ കളിക്കാനിറങ്ങിയതോടെ കാര്യങ്ങള്‍ പിന്നോട്ടടിച്ചു, വാര്‍ണര്‍ പറയുന്നു. 

എന്നെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു എങ്കില്‍ അന്ന് കളിക്കാനാവില്ല എന്ന് പറഞ്ഞേനെ. എന്നാല്‍ ടീമിന് എന്താണ് ഗുണം ചെയ്യുക എന്നാണ് ഞാന്‍ നോക്കിയത്. ഞാന്‍ അവിടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങുന്നതാണ് ടീമിന് ഗുണം ചെയ്യുന്നത് എന്ന് കരുതി. 

കളി അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. എന്നെ സംബന്ധിച്ച് 2023 ലോകകപ്പാണ് ഇനി മുന്‍പിലുള്ള വിഷയം. 41 വയസ് വരെ കളിക്കാം. പക്ഷേ ഇത് പുതിയ കളിക്കാര്‍ക്ക് കടന്നു വരാനുള്ള സമയമാണ്. ടെസ്റ്റിലേക്ക് വരുമ്പോള്‍ എത്രമാത്രം കളിക്കാനാവുമോ അത്രയും കളിക്കണം എന്നാണ് എനിക്ക്. ഈ വര്‍ഷത്തിന് ശേഷം ഒരുപാട് ടെസ്റ്റ് പരമ്പരകള്‍ മുന്‍പില്‍ വരുന്നു. 

ഫിറ്റ്‌നസ് കണ്ടെത്തി, ആരോഗ്യത്തോടെ ഇരുന്ന്, കുടുംബത്തിനും ക്രിക്കറ്റിനും വേണ്ട സമയം വേണ്ടവിധത്തില്‍ വിനിയോഗിക്കാനാണ് ശ്രമിക്കുക എന്നും വാര്‍ണര്‍ പറഞ്ഞു. അടുത്ത 6-9 മാസത്തോളം പരിക്കിന്റെ വേദനയില്‍ തനിക്ക് കഴിയേണ്ടി വരുമെന്നാണ് ഡേവിഡ് വാര്‍ണര്‍ നേരത്തെ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com