''ലേലത്തില്‍ പ്രതിഫലം 12-14 കോടി രൂപയായി ഉയരും, വെങ്കടേഷ് ഐപിഎല്ലില്‍ പണം വാരും''

പഞ്ചാബ് കിങ്‌സിന് എതിരായ കളിയിലെ വെങ്കടേഷ് അയ്യറുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെയാണ് മഞ്ജരേക്കറുടെ പ്രതികരണം
വെങ്കടേഷ് അയ്യര്‍/ഫോട്ടോ: ബിസിസിഐ, ഐപിഎല്‍
വെങ്കടേഷ് അയ്യര്‍/ഫോട്ടോ: ബിസിസിഐ, ഐപിഎല്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ താര ലേലത്തില്‍ വെങ്കടേഷ് അയ്യര്‍ പണം വാരുമെന്ന് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. പഞ്ചാബ് കിങ്‌സിന് എതിരായ കളിയിലെ വെങ്കടേഷ് അയ്യറുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെയാണ് മഞ്ജരേക്കറുടെ പ്രതികരണം. 

പഞ്ചാബിന് എതിരെ 49 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു വെങ്കടേഷ് അയ്യര്‍ 67 റണ്‍സ് നേടിയത്. 41,53,18,14,67 എന്നതാണ് യുഎഇയിലെ കൊല്‍ക്കത്തയുടെ മത്സരങ്ങളില്‍ നിന്ന് വെങ്കടേഷ് അയ്യറുടെ സ്‌കോര്‍. 

അടുത്ത താര ലേലത്തില്‍ വെങ്കടേഷിന് 12 മുതല്‍ 14 കോടി രൂപ വലെ ലഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇത് ഒരു സീസണില്‍ മാത്രമൊതുങ്ങുന്ന പ്രതിഭാസമല്ല. വെങ്കടേഷിന്റെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് റെക്കോര്‍ഡ് മികച്ചതാണ്. എങ്ങനെ ബാറ്റ് ചെയ്യണം എന്ന് അറിയാവുന്ന കളിക്കാരനാണ്, മഞ്ജരേക്കര്‍ പറഞ്ഞു. 

ഫസ്റ്റ് ക്ലാസ് ബാറ്റിങ് ശരാശരി 36ന് മുകളിലാണ്. ഇതിനൊപ്പം വെങ്കടേഷര്‍ ബൗളറുമാണ്. തന്റെ ബൗളിങ് മികവ് കഴിഞ്ഞ കളിയില്‍ വെങ്കടേഷ് നമുക്ക് കാണിച്ച് തന്നു. അതിനാല്‍ അടുത്ത ലേലത്തില്‍ വന്‍ തുക വാരാന്‍ പോകുന്ന കളിക്കാരില്‍ ഒരാളാണ് വെങ്കടേഷ്, മഞ്ജരേക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com