പഞ്ചാബിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ബാംഗ്ലൂര്‍, പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ രാഹുലും കൂട്ടരും

കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റമില്ലാതെയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: ഷാര്‍ജ: പഞ്ചാബ് കിങ്‌സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്. ടോസ് നേടിയ കോഹ് ലി ബാറ്റിങ് തെരഞ്ഞെടുത്തു. ബൗളര്‍മാരെ തുണയ്ക്കുന്ന ഷാര്‍ജയിലെ പിച്ചില്‍ ചെറിയ സ്‌കോര്‍ പിറക്കുന്ന മത്സരമാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റമില്ലാതെയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. എന്നാല്‍ മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബിന്റെ വരവ്. ഫാബിയാന്‍ അലന്‍, നഥാന്‍ എലിസ്, ദീപക് ഹൂഡ എന്നിവര്‍ പുറത്തേക്ക് പോയി. ഹര്‍പ്രീത് ബ്രാര്‍, മൊയിസസ് ഹെന്റിക്വസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുകയും ചെയ്തു.

പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണം എങ്കില്‍ പഞ്ചാബിന് ജയം അനിവാര്യമാണ്. 10 പോയിന്റുമായി നാല് ടീമുകളാണ് ഇപ്പോഴുള്ളത്. 12 കളിയില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. ഇന്ന് ബാംഗ്ലൂരിന് എതിരെ ജയം പിടിച്ചാല്‍ പഞ്ചാബിന് നാലാം സ്ഥാനത്തേക്ക് കയറാം. 

കൊല്‍ക്കത്തക്കെതിരെ 5 വിക്കറ്റിന്റെ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ബാംഗ്ലൂരിന് എതിരെ ഇറങ്ങുന്നത്. പ്ലേഓഫിനോട് കൂടുതല്‍ അടുക്കുകയാണ് ബാംഗ്ലൂര്‍ ഇന്ന് ലക്ഷ്യം വെക്കുക. 11 കളിയില്‍ നിനന്ന് 7 ജയവും നാല് തോല്‍വിയുമായി 14 പോയിന്റാണ് ബാംഗ്ലൂരിന് ഇപ്പോഴുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com