വരുണ്‍ ചക്രവര്‍ത്തി കളിക്കുന്നത് വേദന കടിച്ചമര്‍ത്തി; കാല്‍മുട്ടിലെ പരിക്കില്‍ ബിസിസിഐക്ക് ആശങ്ക

ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫിറ്റ്‌നസില്‍ ബിസിസിഐക്ക് ആശങ്ക
വരുണ്‍ ചക്രവര്‍ത്തി/ഫയല്‍ ചിത്രം
വരുണ്‍ ചക്രവര്‍ത്തി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫിറ്റ്‌നസില്‍ ബിസിസിഐക്ക് ആശങ്ക. കാല്‍മുട്ടിലെ പരിക്ക് പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കാല്‍മുട്ടിന്റെ പരിക്ക് വലിയ വേദന നല്‍കുന്നു. ഈ സാഹചര്യത്തില്‍ വരുണിനെ കളിപ്പിച്ച് റിസ്‌ക് എടുക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല എന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വരുണിന്റെ കാല്‍മുട്ടിലെ വേദന കുറക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ കൊല്‍ക്കത്തയുടെ സപ്പോര്‍ട്ട്് സ്റ്റാഫ് ആരംഭിച്ചു. 

വേദന സംഹാരികള്‍ കഴിച്ചാണ് വരുണ്‍ ഇറങ്ങുന്നത്. ഇതിലൂടെ എല്ലാ മത്സരത്തിലും നാല് ഓവര്‍ എറിയാന്‍ കഴിയുന്നതായും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ഐപിഎല്‍ 2021 സീസണില്‍ 13 കളിയില്‍ നിന്ന് 15 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. വരുണിന്റെ ഫിറ്റ്‌നസ് വരും ദിവസങ്ങളിലും ബിസിസിഐ വിലയിരുത്തും എന്ന് വ്യക്തമാണ്. 

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ റിഹാബിലിറ്റേഷന്‍ ആവശ്യമാണെങ്കിലും ട്വന്റി20 ലോകകപ്പ് സംഘത്തില്‍ വരുണ്‍ തുടരും എന്നാണ് സൂചന. എന്നാല്‍ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ മാറ്റം വരുത്താന്‍ 15 വരെ സമയം ടീമുകള്‍ക്ക് മുന്‍പിലുള്ളത്. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പു ചീട്ടാവുമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് വരുണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com