ക്രിക്കറ്റ് അക്കാദമി തലപ്പത്തേക്കില്ല ; ബിസിസിഐ ഓഫര്‍ ലക്ഷ്മണ്‍ നിരസിച്ചതായി റിപ്പോര്‍ട്ട്

ദ്രാവിഡിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ബിസിസിഐ നീക്കം സജീവമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ : ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് വരാന്‍ താല്‍പ്പര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി പോകുന്ന ഒഴിവിലേക്കാണ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനെ ബിസിസിഐ തേടുന്നത്. 

സച്ചിന്‍-ഗാംഗുലി-ദ്രാവിഡ് കാലഘട്ടത്തിലെ മറ്റൊരു സൂപ്പര്‍ താരമാണ് വി വി എസ് ലക്ഷ്മണ്‍. അതിനാല്‍ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരാനുള്ള ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ലക്ഷ്മണിനെ ഏല്‍പ്പിക്കാനായിരുന്നു ബിസിസിഐ താല്‍പ്പര്യപ്പെട്ടത്. സൗരവ് ​ഗാം​ഗുലി ബിസിസിഐ അധ്യക്ഷനായതും ഈ നീക്കത്തിന് ബലമേകി. 

ദ്രാവിഡിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ നീക്കം സജീവമാക്കി

എന്നാല്‍ ബിസിസിഐയുടെ ഓഫര്‍ ലക്ഷ്മണ്‍ നിരസിച്ചതായാണ് സൂചന. ഇതേത്തടുര്‍ന്ന് എന്‍സിഎ തലപ്പത്തേക്ക് മറ്റൊരാളെ കണ്ടെത്താനുള്ള നീക്കം ബിസിസിഐ സജീവമാക്കി. നിലവില്‍ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുല്‍ ദ്രാവിഡ് ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കും.

46 കാരനായ ലക്ഷ്ണണ്‍ നിലവില്‍ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററും, ആഭ്യന്തരക്രിക്കറ്റില്‍ ബംഗാള്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റുമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മൊരിലൊരാളായ ലക്ഷ്മണ്‍, 134 മല്‍സരങ്ങളില്‍ നിന്നായി 17 സെഞ്ച്വറികള്‍ സഹിതം 8781 റണ്‍സെടുത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com