അഫ്ഗാന്‍ ജനതയ്ക്ക് സന്തോഷം നല്‍കിയ ജയം, ദേശിയ ഗാനം പാടവെ കണ്ണീരണിഞ്ഞ് മുഹമ്മദ് നബി

മത്സരം ആരംഭിക്കുന്നതിന് മുന്‍പ് അഫ്ഗാന്‍ താരം മുഹമ്മദ് നബി വികാരാധീതനായതും ആരാധകരുടെ ഹൃദയം തൊടുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഷാര്‍ജ: സ്‌കോട്ട്‌ലാന്‍ഡിന് മേല്‍ കൂറ്റന്‍ ജയം നേടിയാണ് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന് തുടക്കമിട്ടത്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ പാകിസ്ഥാനെ മറികടന്ന് അഫ്ഗാന്‍ ഒന്നാം സ്ഥാനം പിടിച്ചു. ഇവിടെ മത്സരം ആരംഭിക്കുന്നതിന് മുന്‍പ് അഫ്ഗാന്‍ താരം മുഹമ്മദ് നബി വികാരാധീതനായതും ആരാധകരുടെ ഹൃദയം തൊടുന്നു. 

അഫ്ഗാനിസ്ഥാന്റെ ദേശിയ ഗാനം മുഴങ്ങിയപ്പോഴാണ് മുഹമ്മബ് നബിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്. അഫ്ഗാന്‍ ജനതയുടെ മുഖത്ത് ചിരി തിരികെ കൊണ്ടുവരാനാണ് തങ്ങള്‍ ഇറങ്ങുന്നത് എന്നാണ് മത്സരത്തിന് മുന്‍പ് റാഷിദ് പറഞ്ഞത്. റാഷിദ് ഖാനെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നായകനായി പ്രഖ്യാപിച്ചത്. എന്നാല്‍ ടീം സെലക്ഷനില്‍ അതൃപ്തി വ്യക്തമാക്കി റാഷിദ് നായക സ്ഥാനം ഒഴിഞ്ഞതോടെ മുഹമ്മദ് നബി ആ സ്ഥാനത്തേക്ക് എത്തി. 

ടി20 ലോകകപ്പിലേക്ക് നേരിട്ടാണ് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടിയത്. എന്നാല്‍ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളിലും തോറ്റു. എന്നാല്‍ ക്രിക്കറ്റിലെ കുഞ്ഞന്മാരായ സ്‌കോട്ട്‌ലാന്‍ഡിനെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം പുലര്‍ത്തിയാണ് അഫ്ഗാന്‍ ജയം പിടിച്ചത്. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് നല്‍കി. ഓപ്പണര്‍മാര്‍ പുറത്തായതിന് പിന്നാലെ വന്ന ഗര്‍ബാസും സഡ്രാനും തകര്‍ത്ത് കളിച്ചതോടെ മികച്ച ടോട്ടലിലേക്ക് അഫ്ഗാന്‍ എത്തി. സഡ്രാന്‍ 34 പന്തില്‍ നിന്ന് 59 റണ്‍സ് നേടി. ഗര്‍ബാസ് 37 പന്തില്‍ നിന്ന് 46 റണ്‍സും.റണ്‍സ് മാര്‍ജിനിലെ ടി20 ക്രിക്കറ്റിലെ അഫ്ഗാന്റെ ഏറ്റവും വലിയ വിജയമാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com