വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന; ജയം 3-1ന് 

ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെയാണ് വെനസ്വേല ആശ്വാസ ഗോള്‍ കണ്ടെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാരക്കസ്: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. 

ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെയാണ് വെനസ്വേല ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലൗതാരോ മാര്‍ട്ടിനസിലൂടെയാണ് അര്‍ജന്റീന മുന്‍പിലെത്തിയത്. 71ാം മിനിറ്റില്‍ ജാക്വിന്‍ കൊറിയയിലൂടെ ലീഡ് ഉയര്‍ത്തി. മാര്‍ട്ടിനസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. 

74ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കൊറിയയിലൂടെ ലീഡ് 3-0 ആയി അര്‍ജന്റീന ഉയര്‍ത്തി. 32ാം മിനിറ്റില്‍ അഡ്രിയാന്‍ മാര്‍ട്ടിനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതോടെ 10 പേരുമായാണ് വെനസ്വേല കളിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com