ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആദ്യം കപില്‍ദേവ്, ഇപ്പോൾ കോഹ്‌ലി; ഇംഗ്ലണ്ടില്‍ അപൂര്‍വ നേട്ടം

ആദ്യം കപില്‍ദേവ്, ഇപ്പോൾ കോഹ്‌ലി; ഇംഗ്ലണ്ടില്‍ അപൂര്‍വ നേട്ടം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിച്ചതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണ് ഓവലിലേത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. 

ക്യാപ്റ്റനെന്ന നിലയിലാണ് കോഹ്‌ലിയുടെ ഇത്തവണത്തെ നേട്ടം. ഇതിഹാസ നായകന്‍ കപില്‍ ദേവിന്റെ നേട്ടത്തിനൊപ്പമാണ് കോഹ്‌ലി എത്തിയത്. 

ഇംഗ്ലണ്ടില്‍ രണ്ട് ടെസ്റ്റ് വിജയങ്ങള്‍ ഒരു പരമ്പരയില്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ നായകന്‍ എന്ന പെരുമയാണ് കോഹ്‌ലിക്ക് സ്വന്തമായത്. കപില്‍ ദേവാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍. 1986ല്‍ കപിലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീം 2-0ത്തിന് പരമ്പര വിജയം സ്വന്തമാക്കിയിരുന്നു. 

നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 191 റണ്‍സിന് ഇന്ത്യ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 290 റണ്‍സ് കണ്ടെത്തി 99 റണ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ ഇന്ത്യ ഉജ്ജ്വലമായി ബാറ്റ് വീശി 466 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ടിന് മുന്നില്‍ 368 റണ്‍സ് വിജയ ലക്ഷ്യം വച്ചു. അവരുടെ പോരാട്ടം 210 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 157 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com