രവി ശാസ്ത്രി പരിശീലക സ്ഥാനത്ത് തുടരില്ല; തീരുമാനം ബിസിസിഐയെ അറിയിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് രവി ശാസ്ത്രി ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്
രവി ശാസ്ത്രി, റിഷഭ് പന്ത്/ഫയല്‍ ചിത്രം
രവി ശാസ്ത്രി, റിഷഭ് പന്ത്/ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് രവി ശാസ്ത്രി ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിക്ക് ബിസിസിഐയുമായി കരാറുള്ളത്. 

ഈ വര്‍ഷം അവസാനം നടക്കുന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പര്യടനം വരെ പരിശീലക സ്ഥാനത്ത് തുടരണം എന്ന അഭ്യര്‍ഥന ബിസിസിഐ മുന്‍പോട്ട് വെച്ചെങ്കിലും രവി ശാസ്ത്രി അത് തള്ളിയതായാണ് റിപ്പോര്‍ട്ട്. 

ബൗളിങ് കോച്ച് ഭാരത് അരുണ്‍ ഉള്‍പ്പെടെയുള്ളവരും ടി20 ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞേക്കും. ഇടക്കാല പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ ബിസിസിഐക്ക് ആലോചനയുണ്ട്. എന്നാല്‍ ദ്രാവിഡ് ഇവിടെ സമ്മതം മൂളുമോ എന്നതാണ് ആശങ്ക. 

ടോം മൂഡി, ബാംഗ്ലൂരിന്റെ പരിശീലകന്‍ മൈക്ക് ഹെസ്സന്‍ എന്നിവര്‍ അപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ലങ്കന്‍ മുന്‍ താരം ജയവര്‍ധനയേയും ബിസിസിഐ പരിഗണനയിലുള്ളതായി സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com