149,146,147,151,151,147; വിസ്മയിപ്പിച്ച് നോര്‍ച്ചെയുടെ പേസ് ആക്രമണം

ക്യാപിറ്റല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളിങ് സഖ്യമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വരിഞ്ഞു മുറുക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിറപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ നോര്‍ച്ചെയുടെ പേസില്‍ അമ്പരന്ന് ആരാധകര്‍. ക്യാപിറ്റല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളിങ് സഖ്യമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വരിഞ്ഞു മുറുക്കിയത്. 

തുടരെ മണിക്കൂറില്‍ 150 കിമീ എന്ന വേഗത കണ്ടെത്താന്‍ നോര്‍ച്ചെയ്ക്ക് കഴിയുന്നതാണ് ആരാധകരെ വിസ്മയിപ്പിക്കുന്നത്. ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ പൂജ്യത്തിന് നോര്‍ച്ചെ മടക്കിയിരുന്നു. 

നോര്‍ജെയുടെ ആദ്യ ഓവറിലെ പേസ് ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 145ന് മുകളിലാണ് ഈ ആറ് ഡെലിവറിയുടേയും സ്പീഡ്. 149,146,147,151,151,147 എന്നാണ് നോര്‍ച്ചെ തന്റെ ആദ്യ ഓവറില്‍ കണ്ടെത്തിയ വേഗത. തന്റെ രണ്ടാമത്തെ ഓവറിലും നോര്‍ച്ചെയുടെ ഡെലിവറികള്‍ ഒന്നും തന്നെ 146ന് താഴേ പോയില്ല. 
 

ഡല്‍ഹി ക്യാപിറ്റല്‍സിനായി ഇതുവരെ 17 കളിയില്‍ നിന്ന് 55 വിക്കറ്റുകള്‍ നോര്‍ച്ചെ-റബാഡ സഖ്യം വീഴ്ത്തി. 14.3 ആണ് ഇവരുടെ സ്‌ട്രൈക്ക്‌റേറ്റ്. ഹൈദരാബാദ് ബാറ്റിങ് യൂണിറ്റിനെ നിരന്തരം ആക്രമിച്ച റബാഡ, നോര്‍ച്ചെ സഖ്യത്തെ കെയ്ന്‍ വില്യംസണും അഭിനന്ദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com