'ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭ സൂചന'; സഞ്ജുവിന്റെ ഇന്നിങ്‌സ് ചൂണ്ടി അജയ് ജഡേജ

ഹൈദരാബാദിന് എതിരെ സഞ്ജു 57 പന്തില്‍ നിന്ന് 82 റണ്‍സ് എടുത്തിരുന്നു. ഇതിലൂടെ ഓറഞ്ച് ക്യാപ്പും സഞ്ജുവിന്റെ കൈകളിലായി
സഞ്ജു സാംസണ്‍/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
സഞ്ജു സാംസണ്‍/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍

ന്യൂഡല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ തോല്‍വിയിലേക്ക് വീണെങ്കിലും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭ സൂചന എന്നാണ് മുന്‍ താരം അജയ് ജഡേജ പറഞ്ഞത്. 

ഹൈദരാബാദിന് എതിരെ സഞ്ജു 57 പന്തില്‍ നിന്ന് 82 റണ്‍സ് എടുത്തിരുന്നു. ഇതിലൂടെ ഓറഞ്ച് ക്യാപ്പും സഞ്ജുവിന്റെ കൈകളിലായി. ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 

സഞ്ജുവില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. പോസിറ്റീവായ ഒന്ന്. ഇന്നിങ്‌സ് ആരംഭിക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കുന്നു. അത് അത്യാവശ്യമാണ്. സ്ഥിരത നിലനിര്‍ത്തുന്ന എല്ലാ താരങ്ങളും സാധാരണ നിലയുറപ്പിക്കാന്‍ കുറച്ച് സമയമെടുക്കും, ജഡേജ ചൂണ്ടിക്കാണിച്ചു. 

കൂറ്റനടിക്കാരായ റസല്‍, ക്രിസ് ഗെയ്ല്‍ എന്നിവര്‍ക്ക് സ്ഥിരത നിലനിര്‍ത്താന്‍ പ്രയാസമാണ്. സഞ്ജു തന്റെ പേസ് കുറച്ചു. എന്നാല്‍ സഞ്ജുവിന്റെ രീതി ശരിയായ വിധത്തിലാണ്. ഇപ്പോഴത്തെ മാറ്റം മുന്‍പോട്ട് പോകുന്നതിന് സഹായിക്കും. റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് തുടരുമ്പോള്‍ അത് ശീലമാകും. സഞ്ജുവിനും ഇന്ത്യക്കും ഇത് ശുഭ സൂചനയാണ്, അജയ് ജഡേജ പറഞ്ഞു. 

സണ്‍റൈസേഴ്‌സിന് എതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് ആണ് രാജസ്ഥാന്‍ കണ്ടെത്തിയത്. എന്നാല്‍ ജാസന്‍ റോയിയുടേയും വില്യംസണിന്റേയും മികവില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 9 പന്തുകള്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com