3 വര്‍ഷത്തിന് ശേഷം ബെല്‍ജിയത്തെ താഴെയിറക്കി, റാങ്കിങ്ങില്‍ ബ്രസീല്‍ ഒന്നാമത്; ഡ്രോയിലെ ടോപ് സീഡ് ഈ രാജ്യങ്ങള്‍

ഫിഫ റാങ്കിങ്ങില്‍ ടോപ് 10ലുള്ള ടീമില്‍ ലോകകപ്പ് യോഗ്യത നേടാതെ പോയ ടീം ഇറ്റലി മാത്രമാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ത്തര്‍ ലോകകപ്പില്‍ ആരെല്ലാം തമ്മിലാവും ഏറ്റുമുട്ടല്‍ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പ് ഡ്രോയിലേക്ക് ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബെല്‍ജിയത്തിന്റെ കൈകളില്‍ നിന്നും ഒന്നാം സ്ഥാനം ബ്രസീല്‍ പിടിച്ചെടുത്തു. 

ടോപ് സീഡില്‍ വരുന്ന രാജ്യങ്ങള്‍

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയത്തിന് ഒന്നാം സ്ഥാനം നഷ്ടമാവുന്നത്. ഫിഫ റാങ്കിങ്ങില്‍ ടോപ് 10ലുള്ള ടീമില്‍ ലോകകപ്പ് യോഗ്യത നേടാതെ പോയ ടീം ഇറ്റലി മാത്രമാണ്. ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ടോപ് സീഡില്‍ വരുന്നത്. 

ഫിഫ റാങ്കിങ്ങില്‍ 51ാം സ്ഥാനത്താണ് എങ്കിലും ആതിഥേയര്‍ എന്ന നിലയില്‍ ഖത്തര്‍ ടോപ് സീഡ് രാജ്യങ്ങളില്‍ ഉള്‍പ്പെട്ടു.  മെക്‌സിക്കോ, നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ജര്‍മനി, യുറുഗ്വെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രൊയേഷ്യ,യുഎസ്എ എന്നിവരാണ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ പോട്ട് 2ല്‍ വരുന്നത്. റാങ്കിങ്ങില്‍ 15ാം സ്ഥാനത്ത് എത്തിയതോടെയാണ് യുഎസ്എ പോട്ട് രണ്ടിലേക്ക് എത്തിയത്.  

പോട്ട് മൂന്നില്‍ ഇവര്‍

സെനഗല്‍, ഇറാന്‍, ജപ്പാന്‍, മൊറോക്കോ, സെര്‍ബിയ, പോളണ്ട്, സൗത്ത് കൊറിയ, ടുണീഷ്യ എന്നീ ടീമുകളാണ് പോട്ട് മൂന്നില്‍ വരുന്നത്. 32 രാജ്യങ്ങളാണ് ലോകകപ്പില്‍ മത്സരിക്കുക. എന്നാല്‍ ഈ 32ല്‍ മൂന്ന് രാജ്യങ്ങള്‍ ഏതെന്ന് വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്ലേഓഫില്‍ കളിക്കുന്ന രാജ്യങ്ങളുടെ പേര് പോട്ട് നാലില്‍ ഉള്‍പ്പെടുത്തും. 

കാമറൂണ്‍, ഇക്വഡോര്‍, സൗദി അറേബ്യ, ഘാന, കാനഡ എന്നീ രാജ്യങ്ങളാണ് ഈ വിധം പോട്ട് നാലില്‍ ഉണ്ടാവുക. പ്ലേഓഫ് കളിക്കുന്ന രാജ്യങ്ങളില്‍ ഫിഫ റാങ്കിങ്ങില്‍ മുന്‍പിലുള്ളത് 18ാം സ്ഥാനത്തുള്ള വെയില്‍സ് ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com