ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബ്രസീലിന്റെ പരിശീലകനാവുന്നു? പ്രതിവര്‍ഷം 100 കോടി പ്രതിഫലം? അഭ്യൂഹങ്ങളില്‍ ഗ്വാർഡിയോള

ടിറ്റേയ്ക്ക് ശേഷം ബ്രസീല്‍ പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാർഡിയോള

ലണ്ടന്‍: ടിറ്റേയ്ക്ക് ശേഷം ബ്രസീല്‍ പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാർഡിയോള. പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഗ്വാർഡിയോളയെ താത്പര്യം അറിയിച്ചെന്ന് മാര്‍ക്ക ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

ദേശിയ ടീമിനെ പരിശീലിപ്പിക്കാന്‍ ബ്രസീലിന് നല്ല ബ്രസീലിയന്‍ പരിശീലകരുണ്ട്. വളരെ നല്ല ബ്രസീലിയന്‍ പരിശീലകരുണ്ട്. ഈ തര്‍ക്കം ഇവിടെ തീരുന്നു എന്നാണ് ഇതേ കുറിച്ച് ഗ്വാർഡിയോള പ്രതികരിച്ചത്. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഗ്വാർഡിയോളയ്ക്ക് മുന്‍പില്‍ ഓഫര്‍ മുന്‍പോട്ട് വെച്ചിട്ടില്ലെന്ന് ഗോള്‍ സ്ഥിരീകരിക്കുന്നു. 

പ്രതിവര്‍ഷം 100 കൂടി രൂപയ്ക്ക് അടുത്ത് പ്രതിഫലം

പ്രതിവര്‍ഷം 100 കൂടി രൂപയ്ക്ക് അടുത്ത് പ്രതിഫലം ഓഫര്‍ ചെയ്ത് ബ്രസീല്‍ ഗ്വാർര്‍ഡിയോളയെ സമീപിച്ചതായാണ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ ലോകകപ്പിന് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം ഒഴിയും. നിലവില്‍ ടിറ്റേയ്ക്ക് ശേഷം കൊണ്ടുവരേണ്ടത് ആരെ എന്ന ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആലോചിക്കുകയാണ്. ലോകകപ്പ് കഴിഞ്ഞതിന് ശേഷം മാത്രമാവും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. 

2016ലാണ് ടിറ്റെ ബ്രസീല്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഖത്തര്‍ ലോകകപ്പ് കഴിയുന്നതോടെ ആഴ്‌സണലിന്റെ പരിശീലക സ്ഥാനത്തേക്ക് ടിറ്റെ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ആര്‍തെറ്റക്ക് സ്ഥാനം നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com