കൊളംബിയന്‍ മുന്‍ ക്യാപ്റ്റന്‍ ഫ്രെഡ്ഡി റിങ്കണ്‍ അന്തരിച്ചു; വിടപറയല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ

കഴിഞ്ഞ ദിവസം റിങ്കണ്‍ ഓടിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
2000ല്‍ നടന്ന മത്സരത്തില്‍ ഫ്രഡ്ഡി റിങ്കണിനെ ചലഞ്ച് ചെയ്യുന്ന ഡീഗോ സിമിയോണ്‍/ഫോട്ടോ: എഎഫ്പി
2000ല്‍ നടന്ന മത്സരത്തില്‍ ഫ്രഡ്ഡി റിങ്കണിനെ ചലഞ്ച് ചെയ്യുന്ന ഡീഗോ സിമിയോണ്‍/ഫോട്ടോ: എഎഫ്പി

കാലി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊളംബിയന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഫ്രെഡ്ഡി റിങ്കണ്‍(55) അന്തരിച്ചു. കഴിഞ്ഞ ദിവസം റിങ്കണ്‍ ഓടിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് റിങ്കണ്‍ ചികിത്സയിലായിരുന്നത്. ഫ്രെഡ്ഡി റിങ്കണിനൊപ്പം കാറിലുണ്ടായ മറ്റ് 4 പേര്‍ക്കും പരിക്കേറ്റു. 1990 മുതല്‍ 2001 വരെ കൊളംബിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ തലമുറയിലെ മധ്യനിര താരമായിരുന്നു റിങ്കണ്‍. 

ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

1993ല്‍ അര്‍ജന്റീനയെ 5-0ന് തകര്‍ത്ത കളിയിലും ഗോള്‍ നേടി

കൊളംബിയക്ക് വേണ്ടി മൂന്ന് ലോകകപ്പുകളില്‍ കളിച്ചു. 1990,1994,1998 വര്‍ഷങ്ങളില്‍ തുടരെ കൊളംബിയയെ ലോകകപ്പിലേക്ക് എത്തിക്കാന്‍ റിങ്കണിന് കഴിഞ്ഞു. രാജ്യാന്തര കരിയറില്‍ 17 ഗോളുകളാണ് താരം നേടിയത്.

1993ല്‍ ബ്യൂണസ് ഐറിസില്‍ വെച്ച് അര്‍ജന്റീനയെ 5-0ന് കൊളംബിയ തോല്‍പ്പിച്ചപ്പോഴും സ്‌കോര്‍ ഷീറ്റില്‍ റിങ്കണിന്റെ പേരുണ്ടായി. 
ക്ലബ് കരിയറില്‍ റയല്‍ മാഡ്രിഡ്, നാപോളി എന്നീ ടീമുകള്‍ക്കായി ബൂട്ടണിഞ്ഞു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com