'ഓം ഫിനിഷായ നമഃ'; അവസാന ഓവറില്‍ റെക്കോര്‍ഡിട്ട് കളി കണ്ടവരുടെ എണ്ണവും 

അവസാന പന്തില്‍ ബൗണ്ടറി നേടി ചെന്നൈയെ ധോനി വിജയത്തിലെത്തിച്ചപ്പോള്‍ കളി കണ്ടവരുടെ എണ്ണവും റെക്കോര്‍ഡിട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഫിനിഷര്‍ ധോനിയെ വീണ്ടും കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍. അവസാന പന്തില്‍ ബൗണ്ടറി നേടി ചെന്നൈയെ ധോനി വിജയത്തിലെത്തിച്ചപ്പോള്‍ കളി കണ്ടവരുടെ എണ്ണവും റെക്കോര്‍ഡിട്ടു. 

ആവേശം നിറഞ്ഞ അവസാന ഓവറുകള്‍ 75-78 ലക്ഷം ആളുകളാണ് ഹോട്ട്‌സ്റ്റാറിലൂടെ കണ്ടത്. ധോനി ഒരു സിക്‌സും രണ്ട് ഫോറും പറത്തിയ അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ കളി കണ്ടത് 83 ലക്ഷം ആളുകളും. 

ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചത് 2012ലാണ്

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഒരു മത്സരത്തിന് 60-70 ലക്ഷം പ്രേക്ഷകരാണ് ഉണ്ടാവുന്നത്. മുംബൈ-ചെന്നൈ മത്സരം കഴിഞ്ഞ സീസണിലെ ഫൈനല്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കണ്ടു. 66 ലക്ഷം പേരാണ് 2021ലെ ഫൈനല്‍ ഹോട്ട്‌സ്റ്റാറില്‍ കണ്ടത്. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചത് 2012ലാണ്. അന്ന് മുംബൈ-ബാംഗ്ലൂര്‍ മത്സരം കണ്ടത് ഒരു കോടി 27 ലക്ഷം പേരാണ്. എന്നാല്‍ ഫൈനലില്‍ ഒരു കോടി 80 ലക്ഷം പേര്‍ മത്സരം കണ്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com