സാഹയ്ക്ക് നേരെയുള്ള അധിക്ഷേപം; ബോറിയ മജുംദാറിനെ വിലക്കും,  ബ്ലാക്ക്‌ലിസ്റ്റ് പട്ടികയില്‍പ്പെടുത്തും

അഭിമുഖം നല്‍കാതിരുന്നതിന് സാഹയെ അധിക്ഷേപിച്ച് മജുംദാര്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു
വൃധിമാൻ സാഹ/ഫയല്‍ ചിത്രം
വൃധിമാൻ സാഹ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ടോല്‍ക്ക് ഷോ അവതാരകന്‍ ബോറിയ മജുംദാറിന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടേക്കും. വൃദ്ധിമാന്‍ സാഹയുമായി ബന്ധപ്പെട്ട സംഭവത്തില്‍ മജുംദാര്‍ കുറ്റക്കാരനെന്ന് ബിസിസിഐ കമ്മറ്റി കണ്ടെത്തിയതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അഭിമുഖം നല്‍കാതിരുന്നതിന് സാഹയെ അധിക്ഷേപിച്ച് മജുംദാര്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇത് സാഹ പരസ്യമാക്കുകയും ചെയ്തു. സ്റ്റേഡിയത്തില്‍ മജുംദാറിന് പ്രവേശനം വിലക്കി കൊണ്ട് എല്ലാ സംസ്ഥാന യൂണിറ്റുകള്‍ക്കും സന്ദേശം അയക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

മജുംദാറിനെ ബാക്ക്‌ലിസ്റ്റ് ചെയ്യാന്‍ ഐസിസിയോട് നിര്‍ദേശിക്കും

മജുംദാറിനെ ബാക്ക്‌ലിസ്റ്റ് ചെയ്യാന്‍ ഐസിസിയോട് നിര്‍ദേശിക്കും. ഹോം മത്സരങ്ങളില്‍ മജുംദാറിന് മീഡിയ അക്രഡിറ്റേഷനും അനുവദിക്കില്ല. മജുംദാറുമായി സഹകരിക്കരുത് എന്ന് കളിക്കാരോട് നിര്‍ദേശിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തു വിട്ടെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ ആരെന്ന് സാഹ വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ സാഹയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ വലിയ പിന്തുണ ലഭിച്ചിരുന്നു. വിഷയത്തില്‍ ഇടപെടണം എന്ന് രവി ശാസ്ത്രി ഗാംഗുലിയോട് ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ ദ്രാവിഡും സാഹയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com