മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ നാല് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ബൗളിങ് സ്പീഡ് കൂട്ടുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാന്‍ റോയല്‍സ് പേസര്‍ കുല്‍ദീപ് സെന്‍. മണിക്കൂറില്‍ 150 കിമീ വേഗതയിലേക്ക് ഉടനെത്തും എന്നാണ് കുല്‍ദീപ് പറയുന്നത്.
150നോട് അടുത്തെത്തുകയാണ്. കൂടുതല്‍ വേഗതയില്‍ പന്തെറിയാനുള്ള പ്രചോദനം ലഭിക്കുന്നു. ഹാര്‍ഡ് ലെങ്ത്തില്‍ പന്തെറിയുകയായിരുന്നു ലക്ഷ്യമെന്നും കുല്‍ദീപ് വ്യക്തമാക്കുന്നു. മത്സരത്തിന് മുന്‍പ് സഞ്ജുവുമായി സംസാരിച്ചിരുന്നതായും ഈ പിച്ചില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് പ്രയാസമായിരിക്കും എന്ന് തിരിച്ചറിഞ്ഞിരുന്നതായും കുല്‍ദീപ് പറയുന്നു.
ബാംഗ്ലൂരിന് എതിരെ നാല് വിക്കറ്റ്
നാല് വിക്കറ്റാണ് കുല്‍ദീപ് സെന്‍ ബാംഗ്ലൂരിന് എതിരെ വീഴ്ത്തിയത്. ഡുപ്ലെസിസ്, മാക്‌സ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍, ഹസരംഗ എന്നിവരുടെ വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. ഉമ്രാന്‍ മാലിക് ആണ് ഈ സീസണില്‍ 150ന് മുകളില്‍ സ്പീഡ് കണ്ടെത്തിയ ഇന്ത്യന്‍ താരം.
അര്‍ഷ്ദീപ്, യഷ് ദയാല്‍, മുകേഷ് ചൗധരി, ഉമ്രാന്‍ മാലിക് എന്നിവര്‍ ഈ സീസണില്‍ തങ്ങളുടെ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. ഈ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച കുല്‍ദീപ് സെന്‍, അരങ്ങേറ്റ മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ് ലഖ്‌നൗവിന് എതിരെ ടീമിനെ ജയത്തിലേക്കും എത്തിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക