ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടത്തില്‍ ജൂഡോയിലും മെഡലുറപ്പിച്ച് ഇന്ത്യ. വനിതാ പോരാട്ടത്തില്‍ ഇന്ത്യയുടെ സുശീല ദേവി ലിക്മാബം ഫൈനലിലേക്ക് മുന്നേറി. താരം സ്വര്‍ണം, വെള്ളി മെഡലുകളില്‍ ഒന്ന് ഉറപ്പാക്കി.
48 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്. സെമിയില്‍ മൗറീഷ്യസിന്റെ പ്രിസില്ല മൊറന്ഡയെ വീഴ്ത്തിയാണ് സുശീല കലാശപ്പോരിലേക്ക് മുന്നേറിയത്.
ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം മിഷേല വൈറ്റ്ബൂയിയാണ് സുശീലയുടെ എതിരാളി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ