'സൂര്യകുമാര്‍ യാദവ് എന്ന ക്രിക്കറ്ററെ നശിപ്പിക്കരുത്'; ഇന്ത്യയുടെ പരീക്ഷണങ്ങള്‍ക്കെതിരെ മുന്‍ താരം 

സൂര്യകുമാര്‍ യാദവില്‍ ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്നതിന് എതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കെ ശ്രീകാന്ത്
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: സൂര്യകുമാര്‍ യാദവില്‍ ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്നതിന് എതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കെ ശ്രീകാന്ത്. സൂര്യകുറിന്റെ ഭാവി നശിപ്പിക്കരുത് എന്നാണ് കെ ശ്രീകാന്ത് പറയുന്നത്. 

നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ കഴിയുന്ന മികച്ച കളിക്കാരനാണ് സൂര്യകുമാര്‍. ട്വന്റി20 ലോകകപ്പില്‍ നാലാം സ്ഥാനത്ത് സൂര്യകുമാര്‍ ബാറ്റ് ചെയ്യണം. പിന്നെ എന്തിനാണ് സൂര്യകുമാറിനെ കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാന്‍ നോക്കുന്നത്. ഓപ്പണ്‍ ചെയ്യാന്‍ ഒരാളെയാണ് വേണ്ടത് എങ്കില്‍ ശ്രേയസിനെ ഒഴിവാക്കി ഇഷാനെ ടീമില്‍ എടുക്കു. സൂര്യകുമാറിനെ പോലൊരു ക്രിക്കറ്റ് താരത്തെ നശിപ്പിക്കാതിരിക്കൂ, കെ ശ്രീകാന്ത് പറയുന്നു. 

ക്രിക്കറ്റ് ആത്മവിശ്വാസത്തിന്റെ കളിയാണ്

സൂര്യകുമാറിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതിന് എന്ന് ഞാന്‍ പറയാം. രണ്ട് കളികളില്‍ പരാജയപ്പെട്ട് കഴിയുമ്പോഴേക്കും സൂര്യകുമാറിന് ആത്മവിശ്വാസം നഷ്ടപ്പെടും. ക്രിക്കറ്റ് ആത്മവിശ്വാസത്തിന്റെ കളിയാണ്, കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. 

വെസ്റ്റ് ഇന്‍ഡീസിന് എതിരെ ആദ്യ ട്വന്റി20യില്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സൂര്യ 16 പന്തില്‍ 24 റണ്‍സ് ആണ് നേടിയത്. രണ്ടാം ട്വന്റി20യില്‍ 11 റണ്‍സ് എടുത്തും മടങ്ങി. സൂര്യകുമാറിനെ ഓപ്പണറാക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നാണ് നീക്കത്തെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചത്. ഓപ്പണിങ്ങില്‍ ഋഷഭ് പന്തിന് അവസരം നല്‍കണം എന്നാണ് കൈഫ് നിര്‍ദേശിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com