സിക്‌സ് വേട്ട, ഷാഹിദ് അഫ്രീദിയെ മറികടന്ന് രോഹിത്; ഇനി മുന്‍പില്‍ ഗെയ്ല്‍ മാത്രം

സിക്‌സ് വേട്ടയില്‍ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി രോഹിത് ശര്‍മ
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

ഫ്‌ളോറിഡ: സിക്‌സ് വേട്ടയില്‍ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി രോഹിത് ശര്‍മ. വിന്‍ഡിസിന് എതിരായ പരമ്പരയിലെ നാലാം ട്വന്റി20യില്‍ മൂന്ന് സിക്‌സ് പറത്തിയതോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്നവരില്‍ രോഹിത് രണ്ടാമതെത്തിയത്. 

477 സിക്‌സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ വന്നത്. ഇനി ക്രിസ് ഗെയ്ല്‍ മാത്രമാണ് രോഹിത്തിന് മുന്‍പിലുള്ളത്. 410 മത്സരങ്ങളില്‍ നിന്നാണ് രോഹിത് 477 സിക്‌സ് പറത്തിയത്. അഫ്രീദി 476 മത്സരങ്ങളില്‍ നിന്ന് നേടിയത് 524 സിക്‌സും. ക്രിസ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പറന്നത് 553 സിക്‌സും. 

132 ട്വന്റി20യില്‍ നിന്നാണ് രോഹിത് 163 സിക്‌സ് നേടിയത്. 233 ഏകദിനങ്ങളില്‍ നിന്ന് 250 സിക്‌സും 45 ടെസ്റ്റില്‍ നിന്ന് 64 സിക്‌സും നേടി. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ വന്നതും രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നാണ്. രോഹിത്തിന് പിന്നിലുള്ളത് ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലും(170).

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com