ബിര്‍മിങ്ഹാം: ബിര്‍മിങ്ഹാമില്‍ സ്വര്‍ണം നേടിയത് ഷര്‍ട്ട് ഊരി വീശിയാണ് ഇന്ത്യയുടെ ലക്ഷ്യാ സെന്‍ ആഘോഷിച്ചത്. നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയതിന് പിന്നാലെ ലോര്‍ഡ്‌സില്‍ ഗാംഗുലി നടത്തിയ ആഘോഷം പോലെ. എന്നാല്‍ ഗാംഗുലിയുടെ ആ സെലിബ്രേഷന്‍ താന്‍ കണ്ടിട്ടില്ലെന്നാണ് ലക്ഷ്യാ സെന്‍ പ്രതികരിച്ചത്.
ആ സമയം അങ്ങനെ ചെയ്യാനാണ് തോന്നിയത്. പ്ലാന്‍ ചെയ്തതൊന്നുമല്ല. ഗാംഗുലിയുടെ സെലിബ്രേഷന്‍ ഞാന്‍ കണ്ടിട്ടില്ല, സ്വര്‍ണ നേട്ടത്തിന് പിന്നാലെ ലക്ഷ്യാ സെന്‍ പറഞ്ഞു. ആദ്യ ഗെയിം തോറ്റപ്പോഴും കളിയിലേക്ക് തിരികെ വരാം എന്ന പ്രതീക്ഷ എനിക്കുണ്ടായി. രണ്ടാമത്തേയും മൂന്നാമത്തേയും ഗെയിം ഈ വിധം കളിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്, ലക്ഷ്യ പറയുന്നു.
ആദ്യ ഗെയിമില്‍ എന്റെ തീരുമാനങ്ങള്‍ ശരിയായിരുന്നില്ല. ചെറിയ വ്യത്യാസത്തിലാണ് ആദ്യ ഗെയിം തോറ്റത് എന്നതിനാല്‍ രണ്ടാമത്തേയും മൂന്നാമത്തേയും ഗെയിമില്‍ എതിരാളിയേക്കാള്‍ നന്നായി കളിക്കാനാവും എന്ന ചിന്ത എന്റെ മനസിലുണ്ടായി. രണ്ടാം ഗെയിമില്‍ ലീഡ് എടുത്തതോടെ അത് നിലനിര്‍ത്താനായി ശ്രമം എന്നും ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക