ടീമിലെ സ്ഥാനത്തിന് ദിനേഷ് കാർത്തിക് ഭീഷണിയോ? പന്തിന്റെ മറുപടി

എല്ലാ സ്ഥാനത്തേക്കും ഒരുപിടി താരങ്ങൾ ഉണ്ട്. ഇവരിൽ ആരൊക്കെ ടീമിലെത്തും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ നിരവധി താരങ്ങളാണ് മത്സരിക്കുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പ് അടക്കമുള്ള പോരാട്ടങ്ങൾ താരങ്ങളുടെ പ്രകടനത്തിന്റെ ഉരകല്ലായി മാറുന്നതും അതുകൊണ്ടു തന്നെ. ഈമാസം 27നാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

എല്ലാ സ്ഥാനത്തേക്കും ഒരുപിടി താരങ്ങൾ ഉണ്ട്. ഇവരിൽ ആരൊക്കെ ടീമിലെത്തും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലാണ് കടുത്ത മത്സരം നിലനിൽക്കുന്നത്. ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ തുടങ്ങി നിരവധി താരങ്ങൾ. 

ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ് ഋഷഭ് പന്തിന് മുന്നിലെത്തിയത്. താരം അതിന് നൽകിയ മറുപടിയും ശ്രദ്ധേയമാകുകയാണ്. 

വിക്കറ്റ് കീപ്പർ സ്ഥാനത്തിന് വേണ്ടി പന്തിന് കാർത്തികുമായി മത്സരിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനോടായിരുന്നു പന്തിന്റെ പ്രതികരണം. 

'ഞങ്ങള്‍ അങ്ങനെ ചിന്തിക്കുന്നത് പോലുമില്ല. കഴിവിന്റെ 100 ശതമാനം നല്‍കാനാണ് ഞങ്ങള്‍ ഇരുവരും ശ്രമിക്കുന്നത്. ബാക്കിയെല്ലാം കോച്ചിന്റേയും ക്യാപ്റ്റന്റേയും കൈകളിലാണ്. ടീമിന് ഗുണം ചെയ്യുന്ന തീരുമാനങ്ങളെ അവരെടുക്കൂ'- പന്ത് പ്രതികരിച്ചു. 

സഞ്ജു സാംസണ്‍, വിരാട് കോലി, രോഹിത് ശര്‍മ; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും

അടുത്തകാലത്ത് ഇരുവരും നിരവധി മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചു. എല്ലാ മത്സരങ്ങളില്‍ പന്തായിരുന്നു വിക്കറ്റ് കീപ്പര്‍. കാര്‍ത്തിക് ഫീല്‍ഡറായും ടീമിലെത്തി. പന്ത് ഇല്ലാത്ത ചില മത്സരങ്ങളില്‍ കാര്‍ത്തിക് കീപ്പറാവുകയും ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com