ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ലക്ഷ്യമിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; പ്രതികൂല മറുപടിയെന്ന് റിപ്പോര്‍ട്ട് 

ബുണ്ടസ് ലീഗ ക്ലബ് ആയ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് എത്തിയാല്‍ ഈ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിയും
ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫോട്ടോ: എഎഫ്പി
ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ചേക്കേറാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബുണ്ടസ് ലീഗ ക്ലബ് ആയ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് എത്തിയാല്‍ ഈ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിയും. 

ജര്‍മന്‍ മാധ്യമമായ ബൈല്‍ഡ് ആണ് ക്രിസ്റ്റിയാനോ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് എത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് എത്തി യൂറോപ്പിലെ നാല് പ്രധാന ലീഗുകളിലും കിരീടം നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കുകയും ക്രിസ്റ്റ്യാനോയുടെ ലക്ഷ്യമാണ്. 

എന്നാല്‍ ക്രിസ്റ്റിയാനോയുടെ ഏജന്റ് മെന്‍ഡിസ് സമീപിച്ചപ്പോള്‍ പ്രതികൂല മറുപടിയാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രിസ്റ്റിയാനോയുടെ ഉയര്‍ന്ന പ്രതിഫലമാണ് ക്ലബിനെ പിന്നോട്ട് വലിക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ സെബാസ്റ്റ്യന്‍ ഹാളറിനെ ബൊറൂസിയ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയതോടെ ഹാളറിന് മാറി നില്‍ക്കേണ്ടി വന്നു. 

സീസണില്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരവും തോറ്റ് മോശം ഫോമിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ബ്രൈറ്റണിന് എതിരെ 2-1നും, ബ്രെന്റ്‌ഫോര്‍ഡിന് എതിരെ 4-0നുമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com