ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഏഷ്യാ കപ്പിനായി പറക്കും മുന്‍പ് ഫിറ്റ്‌നസ് ക്യാംപ്; എന്‍സിഎയിലെത്താന്‍ ബിസിസിഐ നിര്‍ദേശം 

സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെട്ട ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവര്‍ സിംബാബ് വെയില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് എത്തും

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓഗസ്റ്റ് 20ന് ഫിറ്റ്‌നസ് ക്യാംപില്‍ പങ്കെടുക്കാന്‍ ബിസിസിഐ നിര്‍ദേശം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ഫിറ്റ്‌നസ് ക്യാംപ്. 

ഓഗസ്റ്റ് 23ന് ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ദുബായിലേക്ക് പുറപ്പെടും. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലാണ് രോഹിത് ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍. ദുബായില്‍ എത്തിയതിന് ശേഷം ആദ്യ മത്സരത്തിന് മുന്‍പായും കളിക്കാര്‍ക്ക് ക്യാംപ് ഉണ്ട്. 

പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുന്‍പായി ഫിറ്റ്‌നസ് ക്യാംപില്‍ താരങ്ങള്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമാണ്. ഓഗസ്റ്റ് 28ന് പാകിസ്ഥാന് എതിരെയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. നിലവില്‍ നടക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെട്ട ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവര്‍ സിംബാബ് വെയില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് എത്തും. 

ഓഗസ്റ്റ് 22ഓടെയാണ് സിംബാബ്‌വെയിലുള്ള താരങ്ങള്‍ ദുബായിലേക്ക് എത്തുക. ഇവര്‍ക്ക് ഫിറ്റ്‌നസ് ക്യാംപില്‍ ഭാഗമാകേണ്ടതില്ല. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ഉള്‍പ്പെട്ട ദീപക് ചഹറും സിംബാബ്‌വെയില്‍ നിന്ന് ദുബായിലേക്ക് എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com