'ഇത് ആഴ്‌സണല്‍ വന്‍ മുന്നേറ്റം നടത്താന്‍ പോകുന്ന സീസണ്‍'; പ്രവചനവുമായി റൊണാള്‍ഡീഞ്ഞോ

ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ വന്‍ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിഞ്ഞോ
റൊണാല്‍ഡീഞ്ഞോ, ഗബ്രിയേല്‍ ജെസ്യൂസ്‌/ഫോട്ടോ: എഎഫ്പി
റൊണാല്‍ഡീഞ്ഞോ, ഗബ്രിയേല്‍ ജെസ്യൂസ്‌/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ വന്‍ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിഞ്ഞോ. പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ടോപ് 4ല്‍ ഫിനിഷ് ചെയ്യും എന്നാണ് റൊണാള്‍ഡിഞ്ഞോ പറയുന്നത്. 

പുതിയ കളിക്കാരെ സ്വന്തമാക്കിയത് വെച്ച് നോക്കുമ്പോള്‍ ആഴ്‌സണല്‍ ഈ സീസണില്‍ ടോപ് 4ലേക്ക് എത്തും. അതിലും വലിയ നേട്ടം അവര്‍ക്ക് സ്വന്തമാക്കാനും കിരീട പോരില്‍ വെല്ലുവിളി ഉയര്‍ത്താനും കഴിയും. മാഞ്ചസ്റ്റര്‍ സിറ്റി കരുത്തരാണ്. അവരാണ് ഫേവറിറ്റുകള്‍. എന്നാല്‍ ഫുട്‌ബോളില്‍ എന്തും സാധ്യമാണ്, റൊണാള്‍ഡിഞ്ഞോ പറഞ്ഞു. 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 5 കളിക്കാര്‍

2016-17 സീസണിന് ശേഷം ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ടോപ് നാലിലെ സ്ഥാനം നേരിയ വ്യത്യാസത്തിലാണ് ആഴ്‌സണലിന് നഷ്ടമായത്. ആഴ്‌സണലിനെ വീഴ്ത്തി ടോട്ടനം ടോപ് 4ലേക്ക് എത്തി. 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 5 കളിക്കാരെയാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. ഇതില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് എത്തിയ ഗബ്രിയേല്‍ ജെസ്യൂസ്‌, സിന്‍ചെങ്കോ എന്നിവരുടെ സാന്നിധ്യമാണ് നിര്‍ണായകമാവാന്‍ പോകുന്നത്. സീസണില്‍ തുടരെ രണ്ട് ജയവുമായാണ് ആഴ്‌സണല്‍ തുടങ്ങിയത്. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിനും ലെസ്റ്റര്‍ സിറ്റിയെ 4-2നും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com