ട്വന്റി20യിലെ ടോപ് 5 കളിക്കാര്‍; വാട്‌സന്റെ ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം മാത്രം

ഷഹീന്‍ അഫ്രീദിയുടെ വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും വാട്‌സന്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സിഡ്‌നി: ട്വന്റി20 ക്രിക്കറ്റിലെ ടോപ് 5 കളിക്കാരെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. ഇതില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഇടം നേടിയത്. 

സൂര്യകുമാര്‍ യാദവ് ആണ് വാട്‌സന്റെ ട്വന്റി20യിലെ ടോപ് 5 കളിക്കാരില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരം. തന്റെ ടോപ് 5 ലിസ്റ്റില്‍ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത് വരും എന്നാണ് വാട്‌സന്‍ പറയുന്നത്. ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയും വാട്‌സന്റെ ലിസ്റ്റില്‍ ഇടം നേടുന്നു. 

എന്റെ ലിസ്റ്റില്‍ ആദ്യം വരുന്നത് ബാബറാണ്. നമ്പര്‍ വണ്‍ ട്വന്റി20 താരമാണ് ബാബര്‍. എങ്ങനെ ആധിപത്യം സ്ഥാപിക്കണം എന്ന് ബാബറിന് അറിയാം. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെ ബാബര്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നുയ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ വളരെ നന്നായി കളിക്കാന്‍ ബാബറിന് കഴിയും, വാട്‌സന്‍ പറഞ്ഞു. 

വാട്‌സന്റെ ലിസ്റ്റില്‍ ഷഹീന്‍ അഫ്രീദി, വാര്‍ണര്‍, ബട്ട്‌ലര്‍ എന്നിവര്‍

ഷഹീന്‍ അഫ്രീദിയുടെ വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും വാട്‌സന്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഫാസ്റ്റ്, ബൗണ്‍സി വിക്കറ്റില്‍ സ്വിങ് കണ്ടെത്താന്‍ ഷഹീന്‍ അഫ്രീദിക്ക് കഴിയും. ഓസ്‌ട്രേലിയയില്‍ അഫ്രീദി ആധിപത്യം പുലര്‍ത്തിയില്ലെങ്കിലേ തനിക്ക് അത്ഭുതമുള്ളെന്നും വാട്‌സന്‍ പറയുന്നു. 

ഓസീസ് താരം ഡേവിഡ് വാര്‍ണറാണ് വാട്‌സന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന മറ്റൊരു താരം. ഐപിഎല്ലില്‍ ഒരുപാട് തവണ വാര്‍ണറെ പുറത്താക്കാന്‍ എതിരാളികള്‍ക്ക് കഴിയാതെ വന്നിട്ടുണ്ട്. ഐപിഎല്ലില്‍ നാല് സെഞ്ചുറികള്‍ എന്നത് അതിന് മുന്‍പ് ഒരുതവണയെ സംഭവിച്ചിട്ടുള്ളു. കോഹ് ലിയുടെ 2016ലെ പ്രകടനം, വാട്‌സന്‍ പറയുന്നു. 

ജോസ് ബട്ട്‌ലറാണ് ടോപ് 5യില്‍ ഉള്‍പ്പെടുന്ന മറ്റൊരു  താരം. ഫോമില്‍ നില്‍ക്കുമ്പോള്‍ ബട്ട്‌ലറെ പുറത്താക്കുക എന്നത് അസാധ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ക്കെതിരെ ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും ഇഷ്ടം പോലെ ബട്ട്‌ലറിന് കളിക്കാം. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ വളരെ നന്നായി അറിയാം എന്നതും ബട്ട്‌ലറിന് ഗുണം ചെയ്യുമെന്ന് മുന്‍ ഓസീസ് താരം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com