ക്വാര്‍ട്ടറില്‍ വീണ് പ്രണോയ്; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി സാത്വിക്-ചിരാഗ് സഖ്യം 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ വീണ് മലയാളി താരം എച്ച്എസ് പ്രണോയ്
എച്ച്എസ് പ്രണോയ്/ഫോട്ടോ: എഎഫ്പി
എച്ച്എസ് പ്രണോയ്/ഫോട്ടോ: എഎഫ്പി

ടോക്യോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ വീണ് മലയാളി താരം എച്ച്എസ് പ്രണോയ്. ക്വാര്‍ട്ടറില്‍ ചൈനയുടെ ജുന്‍പെങ്ങിനോട് തോറ്റാണ് പ്രണോയിയുടെ മുന്നേറ്റം അവസാനിച്ചത്. സ്‌കോര്‍ 19-21, 21-6, 21-18

ചൈനീസ് താരത്തിനെതിരെ ആദ്യ സെറ്റ് പ്രണോയ് നേടിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ 21-6ന് പ്രണോയിയെ ജുന്‍പെങ്ങ് വീഴ്ത്തി. മൂന്നാം സെറ്റില്‍ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ പ്രണോയിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ചൈനീസ് താരം ജയം പിടിച്ചു. നേരത്തെ ലക്ഷ്യാ സെന്നിനെ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. 

ചരിത്രമെഴുതി ഇന്ത്യയുടെ ഡബിള്‍സ് സഖ്യം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ഡബിള്‍സ് സഖ്യം. സാത്വിക്-ചിരാഗ് സഖ്യം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളായി. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാന്റെ യുഗോ-തക്കുറോ സഖ്യത്തെയാണ് ചിരാഗ് ഷെട്ടിയും സാത്വിക്‌സായ് രാജ് രങ്കിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് വീഴ്ത്തിയത്. സ്‌കോര്‍ 24-22, 15-21, 21-14. ഈ മാസം ആദ്യം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ഇവരുടെ മുന്നേറ്റം വരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com