'ഞാന്‍ മാപ്പ് പറയില്ല, അനാദരവ് കാണിച്ചിട്ടില്ല'; മെക്‌സിക്കന്‍ ജഴ്‌സി വിവാദത്തില്‍ മെസി

മെക്‌സിക്കന്‍ ജനതയോടും ജഴ്‌സിയോടും താന്‍ അനാദരവ് കാണിച്ചിട്ടില്ലെന്ന് മെസി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: മെക്‌സിക്കന്‍ ജനതയോടും ജഴ്‌സിയോടും താന്‍ അനാദരവ് കാണിച്ചിട്ടില്ലെന്ന് മെസി. അതുകൊണ്ട് തന്നെ താന്‍ ക്ഷമ ചോദിക്കില്ലെന്നും മെസി പറഞ്ഞു. പോളണ്ടിനെതിരായ മത്സരത്തിന് പിന്നാലെയാണ് മെസിയുടെ വാക്കുകള്‍. 

ആശയക്കുഴപ്പമാണ് അവിടെ ഉണ്ടായത്. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം ഞാന്‍ ആരോടും അനാദരവ് കാണിക്കില്ലെന്ന്. മത്സരത്തിന് ശേഷം ലോക്കര്‍ റൂമില്‍ ഇങ്ങനെയെല്ലാം സംഭവിക്കും. മെക്‌സിക്കന്‍ ജനതയോടോ ജഴ്‌സിയോടോ ഞാന്‍ അനാദരവ് കാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ക്ഷമ ചോദിക്കേണ്ട കാര്യവുമില്ല, മെസി പറഞ്ഞു. 

മെക്‌സിക്കന്‍ കളിക്കാരും മെസിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു

മെസിയെ കടന്നാക്രമിച്ച പ്രതികരണങ്ങളുടെ പേരില്‍ മെക്‌സിക്കന്‍ ബോക്‌സര്‍ കാന്‍സെലോ ക്ഷമാപണം നടത്തിയിരുന്നു. തന്റെ രാജ്യത്തോടുള്ള സ്‌നേഹം കാരണമാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നും മെസിയോടും അര്‍ജന്റീനയിലെ ജനങ്ങളോടും ക്ഷമ ചോദിക്കുന്നതുമായാണ് കാന്‍സെലോ ട്വിറ്ററില്‍ കുറിച്ചത്. 

മെക്‌സിക്കോയ്ക്ക് എതിരായ ജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്കിടെ മെസിയുടെ കാലിനടുത്ത് മെക്‌സിക്കന്‍ ജഴ്‌സി കിടന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മെക്‌സിക്കന്‍ ജഴ്‌സി മെസി തറയിലിട്ട് ചവിട്ടിയെന്നായിരുന്നു ആരോപണം. 

മെസിയെ തന്റെ കയ്യില്‍ കിട്ടിയാല്‍ ശരിയാക്കുമെന്നാണ് കാന്‍സെലോ പ്രതികരിച്ചത്. കാന്‍സെലോയുടെ വാക്കുകളെ വിമര്‍ശിച്ച് മെസിയുടെ സുഹൃത്തുക്കളും സഹതാരങ്ങളും എത്തിയിരുന്നു. മെക്‌സിക്കന്‍ കളിക്കാരും മെസിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com