ആദ്യപകുതിയിൽ ഞെട്ടിച്ച് ജപ്പാന്‍; തിരിച്ചടിച്ച് ക്രൊയേഷ്യ 

ആദ്യ പകുതിയിൽ ഡൈസന്‍ മയെദ നേടിയ ​ഗോളാണ് ജപ്പാനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച‌‌ ക്രൊയേഷ്യ ഒരു ​ഗോൾ മടക്കി ഒപ്പത്തിനൊപ്പമെത്തി
ഇവാൻ പെരിസിച്ച്
ഇവാൻ പെരിസിച്ച്

ദോഹ: ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ ഞെട്ടിച്ച് ജപ്പാന്‍. ആദ്യ പകുതിയിൽ ഡൈസന്‍ മയെദ നേടിയ ​ഗോളാണ് ജപ്പാനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച‌‌ ക്രൊയേഷ്യ ഒരു ​ഗോൾ മടക്കി ഒപ്പത്തിനൊപ്പമെത്തി. 

43-ാം മിനിറ്റില്‍ റിറ്റ്‌സു ഡൊവാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് നായകൻ മായ യോഷിദ പാസ് ചെയ്തപ്പോൾ മയെദ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 55–ാം മിനിറ്റിൽ ക്രൊയേഷ്യയുടെ ഇവാൻ പെരിസിച്ച് നേടിയ തകർപ്പൻ ഹെഡർ ഗോളിൽ ക്രൊയേഷ്യ ഒപ്പത്തിനൊപ്പമെത്തി. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com