വീട്ടിലെ മോഷണം; ലണ്ടനിലേക്ക് മടങ്ങിയ സ്‌റ്റെര്‍ലിങ് തിരിച്ചെത്തും, ഫ്രാന്‍സിനെതിരെ കളിക്കും

ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് മുന്‍പായി ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ടീമിനൊപ്പം ചേരും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് മുന്‍പായി ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ടീമിനൊപ്പം ചേരും. തന്റെ വസതിയില്‍ മോഷണം നടന്നതിന് പിന്നാലെ സ്റ്റെര്‍ലിങ് ടീം വിട്ട് ഖത്തറില്‍ നിന്ന് ലണ്ടനിലേക്ക് പറന്നിരുന്നു. 

വെള്ളിയാഴ്ച സ്റ്റെര്‍ലിങ് ഖത്തറിലെത്തി ടീമിനൊപ്പം ചേരും എന്നാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12.30നാണ് ഇംഗ്ലണ്ട്-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോര്. ഇംഗ്ലണ്ടിന്റെ സെനഗലിന് എതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്റ്റെര്‍ലിങ് കളിച്ചിരുന്നില്ല. 

കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സ്റ്റെര്‍ലിങ് തിരികെ പോയത്

ലണ്ടനിലെ സ്റ്റെര്‍ലിങ്ങിന്റെ വസതിയില്‍ മോഷണം നടക്കുമ്പോള്‍ താരത്തിന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായി. കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സ്റ്റെര്‍ലിങ് പ്രീക്വാര്‍ട്ടര്‍ കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് നാട്ടിലേക്ക് മടങ്ങിയത്. 

റഹീം സ്‌റ്റെര്‍ലിങ്ങിന്റെ വീട്ടില്‍ മോഷണം നടന്നതോടെ അടുത്തിടെ മോഷണ ശ്രമത്തിന് ഇരയാവുന്ന നാലാമത്തെ താരമായി റഹീം സ്‌റ്റെര്‍ലിങ് മാറിയിരുന്നു. ആഭരണങ്ങളും വാച്ചുകളും ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സ്റ്റെര്‍ലിങ്ങിന്റെ വസതിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങളില്‍ സ്റ്റെര്‍ലിങ് ആദ്യ ഇലവനില്‍ ഇറങ്ങി. ഇറാനെ 6-2ന് തകര്‍ത്ത കളിയില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ സ്റ്റെര്‍ലിങ് ഗോളും സ്‌കോര്‍ ചെയ്തിരുന്നു. വെയില്‍സിന് എതിരെ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിലും സ്റ്റെര്‍ലിങ് ഇറങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com