'എട്ടു തവണ ഇവിടെ ജയിച്ചയാളാണ്, ഒന്നു കടത്തി വിടൂ?'

ഏത് വഴിയിലൂടെ പ്രവേശിക്കാനാവും എന്ന് ഞാന്‍ വീണ്ടും അവരോട് ചോദിച്ചു. എന്നാല്‍ മെമ്പറായിരിക്കണം എന്നവര്‍ വീണ്ടും പറയാന്‍ തുടങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിങ്ടണ്‍: എട്ട് തവണയാണ് റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായത്. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡന്‍ ചാമ്പ്യനായ വ്യക്തിക്ക് ടൂര്‍ണമെന്റിലേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടെന്ന് കേട്ട് ഞെട്ടുകയാണ് ആരാധകര്‍. ഫെഡറര്‍ തന്നെയാണ് സംഭവം വെളിപ്പെടുത്തുന്നത്. 

വിംബിള്‍ഡണ്‍ ചാമ്പ്യനായാല്‍ നമ്മള്‍ മെമ്പറാവും. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥ ചോദിച്ചപ്പോള്‍ എന്റെ കയ്യില്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഇല്ല. പക്ഷേ മെമ്പറാണ് എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ മെമ്പറാവണം എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥ പ്രതികരിച്ചത്. ഏത് വഴിയിലൂടെ പ്രവേശിക്കാനാവും എന്ന് ഞാന്‍ വീണ്ടും അവരോട് ചോദിച്ചു. എന്നാല്‍ മെമ്പറായിരിക്കണം എന്നവര്‍ വീണ്ടും പറയാന്‍ തുടങ്ങി, ഫെഡറര്‍ പറയുന്നു. 

ഇപ്പോഴും എനിക്ക് വിഷമം തോന്നുന്നു

ഞാന്‍ അവസാനമായി അവരെ ഒന്നുകൂടെ നോക്കി. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായില്ല. അതിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് വിഷമം തോന്നുന്നു. എട്ട് തവണ ഈ ടൂര്‍ണമെന്റ് ഞാന്‍ ജയിച്ചിട്ടുണ്ട്, എന്നെ വിശ്വസിക്കു, ഞാന്‍ മെമ്പറാണ് എന്ന് അവരോട് പറയണം എന്ന് എനിക്ക് തോന്നി, ഫെഡറര്‍ പറയുന്നു. 

വിംബിള്‍ഡണ്‍ ചാമ്പ്യനായാല്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ആന്‍ഡ് ക്രോക്വറ്റ് ക്ലബിന്റെ മെമ്പര്‍ഷിപ്പ് ലഭിക്കും. എന്നാല്‍ മെമ്പര്‍ഷിപ്പ് കാര്‍ഡിനെ കുറിച്ച് ഫെഡറര്‍ അറിഞ്ഞിരുന്നില്ല. മറ്റൊരു വശത്തേക്ക് പോയി അകത്തേക്ക് പ്രവേശിച്ച് അവര്‍ക്ക് നേരെ കൈവീശി കാണിച്ചാലോ എന്ന് ഞാന്‍ കരുതി, പക്ഷേ ചെയ്തില്ല എന്നും താരം പറയുന്നു.

വിംബിള്‍ഡണ്‍ എട്ട് വട്ടം ജയിച്ചിട്ടുണ്ട് എന്ന് പറയുന്ന സമയം ഒരു നിമിഷം എട്ട് തന്നെയാണോ ഏഴല്ലേ എന്ന് എനിക്ക് സംശയം തോന്നി. എനിക്കറിയില്ല. കാരണം ഇങ്ങനെ ഞാന്‍ സംസാരിക്കാറില്ല എന്നും 20 വട്ടം ഗ്രാന്‍ഡ്സ്ലാം നേടിയ താരം പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com