വാക്ക് പാലിച്ച് ടിറ്റേ, ബ്രസീലിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു 

ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് ടിറ്റേ.
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് ടിറ്റേ. ലോകകപ്പിലെ ബ്രസീലിന്റെ മത്സരം അവസാനിക്കുന്നതോടെ താന്‍ പരിശീലക സ്ഥാനത്ത് നിന്ന് മാറുമെന്ന് ടിറ്റേ ഒന്നര വര്‍ഷം മുന്‍പ് പറഞ്ഞിരുന്നു. ആ വാക്ക് താന്‍ പാലിക്കുമെന്നാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ ടിറ്റേ പറഞ്ഞത്. 

2016ലാണ് ടിറ്റേ ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. 2019ല്‍ ബ്രസീലിനെ കോപ്പ കിരീടത്തിലേക്ക് നയിച്ചു. ഞാന്‍ നേരത്തെ പറഞ്ഞിരുന്നത് പോലെ, എന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഒന്നര വര്‍ഷം മുന്‍പ് ഞാനത് പറഞ്ഞിരുന്നു. വാക്ക് പാലിക്കുന്ന വ്യക്തിയാണ് ഞാന്‍, ടിറ്റേ പറഞ്ഞു. 

എനിക്ക് പകരം വരാന്‍ നിരവധി നല്ല പ്രൊഫഷണലുകള്‍ വേറെയുണ്ട്. ഇന്ന് കളത്തിലിറങ്ങിയവരില്‍ ഏറ്റവും നന്നായി കളിച്ചത് അവരുടെ ഗോള്‍കീപ്പറാവുമ്പോള്‍, അത് തന്നെ കാര്യങ്ങള്‍ പറയുന്നു. ഗോളുകള്‍ കണ്ടെത്തുന്നതില്‍ കൂടുതല്‍ ഫലപ്രദമായി കളിക്കേണ്ടിയിരുന്നു. ബ്രസീല്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയോ? എല്ലാം കൂടി നോക്കുമ്പോള്‍ അതെ, ടിറ്റേ പറഞ്ഞു. 

എനിക്കാണ് കൂടുതല്‍ ഉത്തരവാദിത്വം. അതെനിക്കറിയാം. എന്നാല്‍ തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. ഹീറോ ആവുക വില്ലനാവുക എന്നതല്ല വിഷയം. സ്‌പോര്‍ട്‌സില്‍ അങ്ങനെയൊരു കാര്യമില്ല. ചിലപ്പോള്‍ നന്നായി കളിക്കും. ഗോളടിക്കും. ചിലപ്പോള്‍ ബോള്‍ മാറി പോകും. അത് സാധാരണയാണ്. മത്സര ഫലത്തെ ഞാന്‍ ബഹുമാനിക്കുന്നു, ടിറ്റേ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com