പെലെയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ആശുപത്രിയില്‍ തുടരും 

നേരത്തെ, പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
പെലെ/ ട്വിറ്റർ
പെലെ/ ട്വിറ്റർ

റിയോ ഡി ജനീറോ: വിഖ്യാത ഫുട്‌ബോള്‍ താരവും ബ്രസീലിയന്‍ ഇതിഹാസവുമായ പെലെയുടെ ആരോഗ്യ നിലയില്‍ പുരോഗതി. കഴിഞ്ഞ മാസം അവസാന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. 

ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അദ്ദേഹത്തെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുകയില്ലെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

നേരത്തെ, പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ശക്തനാണെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി. 

2021ല്‍ ഇതിഹാസ താരത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. കീമോതെറാപ്പി ചെയ്യുന്ന കാര്യം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടാണ് പെലെയെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിലവില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയ്ക്കടക്കം അദ്ദേഹത്തിന് ചികിത്സ നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com