ഐസിസി ഏകദിന റാങ്കിങ്ങില്‍ എട്ടാമതെത്തി കോഹ്‌ലി; തകര്‍ത്തടിച്ചപ്പോള്‍ ഇഷാന് 117 റാങ്കിന്റെ കുതിപ്പ്

ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയാണ് പട്ടികയില്‍ മുന്നേറാന്‍ കോഹ്‌ലിക്ക് സഹായകമായത്.
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ


ദുബായ്: ഐസിസിയുടെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാമത് എത്തി. ഇന്ത്യന്‍ യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 117 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37ാംമതായി. ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയാണ് പട്ടികയില്‍ മുന്നേറാന്‍ കോഹ്‌ലിക്ക് സഹായകമായത്. ഒപ്പം അതേമത്സരത്തിലെ റെക്കോഡ് സെഞ്ച്വറി കിഷനും തുണയായി

ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 91 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയിരുന്നു. 2019 ഓഗസ്റ്റിന് ശേഷം കോഹ്‌ലി എകദിനത്തില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണ് ഇത്. ഇഷാന്‍ കിഷന്‍ 131 പന്തില്‍ നിന്ന് 210 റണ്‍സ് നേടി. പട്ടികയില്‍ ശ്രേയസ് അയ്യരും നില മെച്ചപ്പെടുത്തി. 20ല്‍ നിന്ന് പതിനഞ്ചിലേക്ക്് അയ്യര്‍ മുന്നേറി.

ബൗളിങ്ങില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22ാം സ്ഥാനത്തെത്തിയപ്പോള്‍ ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ഒരു സ്ഥാനം ഉയര്‍ന്ന് എട്ടാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ മെഹിദി ഹസന്‍ മിറാസ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാമതായി. 

ടെസ്റ്റ് റാങ്കി്ങ്ങില്‍ ഓസിസ് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലാബുഷെയ്‌നാണ് ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടിയിരുന്നു. രണ്ടാമത് ഓസിസ് താരമായ സ്റ്റീവ് സ്മിത്താണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com