ടെന്നീസ് ഇതിഹാസം ബോറിസ് ബക്കർ ജയിൽ മോചിതൻ; ബ്രിട്ടനിൽ നിന്ന് നാടുകടത്തും

2017ൽ കടം അടയ്ക്കാതിരിക്കാൻ സ്വത്ത് വിവരങ്ങളും വായ്പ സംബന്ധിച്ച വിവരങ്ങളും മറച്ചു വച്ചതായാണ് താരത്തിനെതിരെ ചുമത്തിയ കുറ്റം
ബോറിസ് ബക്കർ/ ട്വിറ്റർ
ബോറിസ് ബക്കർ/ ട്വിറ്റർ

ലണ്ടൻ: ജർമൻ ടെന്നീസ് ഇതിഹാസവും മുൻ സൂപ്പർ താരവുമായ ബോറിസ് ബക്കർ ജയിൽ മോചിതനായി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് രണ്ടര വർഷമാണ് ബോറിസ് ബക്കർ ജയിൽവാസം അനുഭവിച്ചത്. ഇതിന് ശേഷമാണ് മോചിപ്പിച്ചത്. മുൻ താരത്തെ ബ്രിട്ടനിൽ നിന്ന് നാടുകടത്താനും തീരുമാനിച്ചതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

. സ്പെയിനിലെ മയോർക്കയിലുള്ള സ്വകാര്യ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഏതാണ്ട് 50 മില്ല്യൺ പൗണ്ടിന്റെ ഇടപാടായിരുന്നു നടന്നത്. ഇത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് പാപ്പരായി പ്രഖ്യാപിച്ചത്. 

സൗത്ത് ലണ്ടനിലെ സൗത്ത് വാർക്ക് ക്രൗൺ കോടതിയാണ് അന്ന് ശിക്ഷ വിധിച്ചത്. ഇന്ന് മോചിതനാക്കാൻ കോടതി ഉത്തരവിട്ടു. അദ്ദേഹത്തിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

നാടുകടത്തൽ കാത്തിരിക്കുന്ന വിദേശ കുറ്റവാളികൾക്കായുള്ള തെക്കൻ ഇംഗ്ലണ്ടിലെ ഹണ്ടർകോംബ് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ബ്രിട്ടീഷ് പൗരരത്വമില്ലാത്തതും 12 മാസത്തിലധികം കസ്റ്റഡി ശിക്ഷ അനുഭവിച്ചതും നാടുകടത്താൻ കാരണമായി തീർന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com