'എന്റേയും കോഹ്‌ലിയുടേയും ശരാശരി താഴുന്നത് ഞങ്ങളുടെ തെറ്റല്ല'; കാരണം ചൂണ്ടി രഹാനെ  

ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താനുള്ള ശ്രമങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് അജിങ്ക്യാ രഹാനെ
രഹാനെ/ ഫയൽ
രഹാനെ/ ഫയൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താനുള്ള ശ്രമങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് അജിങ്ക്യാ രഹാനെ. രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിന് എതിരെ ഇരട്ട ശതകം നേടിയതിന് പിന്നാലെയാണ് രഹാനെയുടെ പ്രതികരണം. 

261 പന്തില്‍ നിന്നാണ് മുംബൈക്ക് വേണ്ടി രഹാനെ ഇരട്ട ശതകം കണ്ടെത്തിയത്. രഹാനെയുടെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 651 റണ്‍സ്. ''ഒരു കാര്യം ഉറപ്പാണ്. ഞാന്‍ വിട്ടുകൊടുക്കില്ല. ഇപ്പോഴും എന്റെ സ്വപ്‌നം ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതാണ്. ഒരാളെയും ഒന്നും എനിക്ക് ബോധിപ്പിക്കേണ്ടതില്ല. എന്നോട് തന്നെയാണ് ഞാന്‍ മത്സരിക്കുന്നത്'', രഹാനെ പറഞ്ഞു. 

ഞങ്ങളുടെ പിഴവല്ല

തന്റേയും പൂജാര, കോഹ്‌ലി എന്നിവരുടേയും ബാറ്റിങ് ശരാശരി താഴുന്നതിന് കാരണം തങ്ങളുടെ പിഴവല്ലെന്നും രഹാനെ പറഞ്ഞു. പിച്ച് ആണ് അവിടെ വിഷയമാവുന്നത്. ബാറ്ററെ സംബന്ധിച്ച് എല്ലായ്‌പ്പോഴും വെല്ലുവിളി നിറഞ്ഞതാണ് സാഹചര്യങ്ങള്‍. ഓപ്പണര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ല, പ്രത്യേകിച്ച് ഇന്ത്യയില്‍, രഹാനെ പറയുന്നു. 

ബാറ്റര്‍ പുറത്താവുമ്പോള്‍ അത് അവരുടെ പിഴവാണെന്നാണ് പറയുക. പക്ഷേ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണെന്ന് എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ വിക്കറ്റ് അങ്ങനെ ആയതിനാലാവും നമ്മള്‍ പുറത്താവുക. അതൊരു ഒഴികഴിവല്ല. എന്നാല്‍ യാഥാര്‍ഥ്യം അതാണെന്നും ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com