ലണ്ടന്‍: ആറ് മാസം മുന്‍പ് 18 മില്യണ്‍ യൂറോ ആയിരുന്നു ബെന്‍ഫിക്കയുടെ അര്‍ജന്റൈന്‍ മുന്നേറ്റ നിര താരം എന്‍സോ ഫെര്‍നാന്‍ഡസിന്റെ ട്രാന്‍സ്ഫര്‍ വിപണിയിലെ മൂല്യം. എന്നാല്‍ ഖത്തര്‍ ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ എന്‍സോയെ സ്വന്തമാക്കാന്‍ ക്ലബുകള്‍ക്ക് നല്‍കേണ്ടി വരുന്നത് 120 മില്യണ്‍ യൂറോ.
ഖത്തര്‍ ലോകകപ്പിലെ മികച്ച യുവ താരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയാണ് എന്‍സോ മടങ്ങിയത്. മെസിക്ക് ശേഷം ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റൈന്‍ താരം എന്ന നേട്ടവും എന്‍സോ മെക്‌സിക്കോയ്ക്ക് എതിരെ വല കുലുക്കി സ്വന്തമാക്കി.
100 മില്യണ്‍ യൂറോ ഓഫര്‍ എന്‍സോയ്ക്ക് വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബില്‍ നിന്ന് ഉയര്‍ന്നതായാണ് പോര്‍ച്ചുഗല്‍ മാധ്യമമായ റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എന്‍സോയുടെ ക്ലബായ ബെന്‍ഫിക്ക ഈ ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
120 മില്യണ്‍ യൂറോയാണ് എന്‍സോയുടെ റിലീസ് ക്ലോസ്. ഈ തുക നല്‍കിയാല്‍ മാത്രമാവും എന്‍സോയെ വിട്ടുനല്‍കുക എന്നാണ് ബെന്‍ഫിക്കയുടെ നിലപാട്. പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ ആണ് എന്‍സോയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായി ഉണ്ടായത്.
120 മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീ നല്‍കണം എന്ന ബെന്‍ഫിക്കയുടെ നിബന്ധന അംഗീകരിക്കാന്‍ ലിവര്‍പൂള്‍ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്ക് കഴിയുമോ എന്നറിയണം. പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ക്ക് പുറമെ, റയല്‍ മാഡ്രിഡ്, പിഎസ്ജി എന്നീ ക്ലബുകളും എന്‍സോയില്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക