'ഒന്നും ചെയ്യേണ്ട, 4 ഓവര്‍ എറിഞ്ഞ് ചില്‍ ചെയ്‌തോ'; 64 റണ്‍സ് വഴങ്ങിയ കളിയിലെ ധോനിയുടെ പ്രതികരണം

ക്യാപ്റ്റനായിരുന്ന സമയം ധോനിയില്‍ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ച് എല്ലായ്‌പ്പോഴും ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍ പറയാറുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ക്യാപ്റ്റനായിരുന്ന സമയം ധോനിയില്‍ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ച് എല്ലായ്‌പ്പോഴും ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍ പറയാറുണ്ട്. അത്തരത്തിലുള്ളൊരു സംഭവം വെളിപ്പെടുത്തുകയാണ് ചഹല്‍ ഇപ്പോള്‍. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഒരു ടി20യില്‍ ഞാന്‍ 64 റണ്‍സ് വഴങ്ങി.ക്ലസന്‍ എന്നെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പറത്തി. എറൗണ്ട് ദി വിക്കറ്റായി എറിയാന്‍ ഈ സമയം എന്റെ പക്കല്‍ വന്ന് ധോനി പറഞ്ഞു. ഞാന്‍ അങ്ങനെ ചെയ്തപ്പോള്‍ മിഡ് വിക്കറ്റിലൂടെ എന്നെ പറത്തി. ഈ സമയം ധോനി എന്റെ അടുത്തേക്ക് വന്നു. എന്താണ് ഇനി ചെയ്യേണ്ടത് എന്ന് ഞാന്‍ ധോനിയോട് ചോദിച്ചു. ഒന്നും ചെയ്യണ്ട, ഞാന്‍ നിന്റെ അടുത്തേക്ക് വെറുതെ വന്നതാണ് എന്നായിരുന്നു ഈ സമയം ധോനിയുടെ മറുപടി, ചഹല്‍ പറയുന്നു. 

ഇത് ഒരു കളി മാത്രമാണ് എന്നാണ് ധോനി പറഞ്ഞത്

ഇത് നിന്റെ ദിവസമല്ലെന്ന് എനിക്കറിയാം. നീ ശ്രമിക്കുന്നുണ്ട്, പക്ഷേ കഴിയുന്നില്ല. കൂടൂതലൊന്നും ചിന്തിക്കേണ്ട. നിന്റെ ഓവര്‍ ഫിനിഷ് ചെയ്ത് ചില്‍ ചെയ്യുക, എന്നാണ് ധോനി പറഞ്ഞത്. അങ്ങനെ ഒരു സമയം ആരെങ്കിലും നമ്മളെ ചോദ്യം ചെയ്യുകയാണ് എങ്കില്‍ നമ്മുടെ ആത്മവിശ്വാസം വീണ്ടും പോകും. എന്നാല്‍ ഇത് ഒരു കളി മാത്രമാണ് എന്നാണ് ധോനി എന്നോട് പറഞ്ഞത്. 

ക്രിക്കറ്റില്‍ ചില ദിവസങ്ങളില്‍ നമുക്ക് നന്നായി കളിക്കാനാവും. നമ്മുടെ അല്ലാത്ത ദിവസങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരരുത്. റണ്‍സ് കുറച്ച് മാത്രം വിട്ടുകൊടുക്കാന്‍ ശ്രമിച്ച് മറ്റ് ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ പാകത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് ഇങ്ങനെയുള്ള സമയങ്ങളില്‍ ചെയ്യേണ്ടത് എന്നും ഞാന്‍ അവിടെ പഠിച്ചു, ചഹല്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com