'24 ഡെലിവറി കഴിഞ്ഞ് വിശ്രമിക്കാന്‍ എന്നോട് പറയരുത്', വിമര്‍ശനവുമായി ബ്രെറ്റ് ലീ

കുറച്ച് ബൗള്‍ ചെയ്താല്‍ ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കില്ല എന്ന ധാരണ തെറ്റാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സിഡ്‌നി: കുറച്ച് ബൗള്‍ ചെയ്താല്‍ ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കില്ല എന്ന ധാരണ തെറ്റാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. കുറവ് ബൗള്‍ ചെയ്യുന്നവര്‍ക്കാണ് പരിക്കേല്‍ക്കാന്‍ കൂടുതല്‍ സാധ്യത എന്നും ബ്രെറ്റ് ലീ പറഞ്ഞു. 

ഞാന്‍ ആണ് പരിശീലകന്‍ എങ്കില്‍ ഡ്രസ്സിങ് റൂമിലെ കംപ്യൂട്ടര്‍ എടുത്ത് കളയും. എന്നിട്ട് അവരെ കൂടുതല്‍ ഓടിക്കുകയും കൂടുതല്‍ പന്തെറിയിപ്പിക്കുകയും ചെയ്യും. ഇപ്പോള്‍ ബൗളര്‍മാര്‍ വളരെ കുറവാണ് പന്തെറിയുന്നത്. കുറച്ച് മാത്രം പന്തെറിഞ്ഞാല്‍ പരിക്കേല്‍ക്കില്ല എന്ന സിദ്ധാന്തം തെറ്റാണ്. അതിന് വിപരീതമായാണ് സംഭവിക്കുക എന്നും ഓസീസ് മുന്‍ സ്പീഡ് സ്റ്റാര്‍ പറയുന്നു. 

കൂടുതല്‍ ബൗള്‍ ചെയ്യുമ്പോഴാണ് ശരീരം കരുത്തുറ്റതാവുന്നത്

കൂടുതല്‍ ബൗള്‍ ചെയ്യുമ്പോഴാണ് ശരീരം കരുത്തുറ്റതാവുന്നത്. 24 ഓവറുകള്‍ എറിഞ്ഞതിന് ശേഷം എന്നോട് ആരെങ്കിലും വിശ്രമിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ അവരെ നോക്കി ചിരിക്കും. എന്നാല്‍ നിലവില്‍ ബൗളര്‍മാര്‍ ചെയ്യുന്നത് അതാണ്, ലീ പറയുന്നു. 

പാകിസ്ഥാന്‍ മുന്‍ പേസര്‍ അക്തറിനൊപ്പം യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് ലീയുടെ പ്രതികരണം. ഇന്ത്യയില്‍ കളിക്കാനായത് ഭാഗ്യമായി കരുതുന്നു. ഇന്ത്യയില്‍ കളിക്കാനാണ് കൂടുതല്‍ അവസരം ലഭിച്ചിരിക്കുുന്നത്. എന്നാല്‍ തനിക്ക് റാവല്‍പിണ്ടിയിലേക്ക് വരാനും താത്പര്യം ഉണ്ടെന്നും ലീ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com